മരുപ്രദേശത്ത് അപകടത്തില്‍പ്പെട്ട സ്ത്രീകളെ എയര്‍വിങ് രക്ഷപ്പെടുത്തി

ഷാര്‍ജ: ഷാര്‍ജയിലെ ഖത്ത മരുപ്രദേശത്ത് അപകടത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ എയര്‍ ആംബുലന്‍സ് വിഭാഗം രക്ഷപ്പെടുത്തി. മരുഭൂമിയില്‍ ഉപയോഗിക്കുന്ന ബൈക്കിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ രക്ഷക്ക് പാരമെഡിക്കല്‍ വിഭാഗം എത്തിയെങ്കിലും അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കാന്‍ എയര്‍ വിങി​​​െൻറ സഹായം തേടുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍വിങ് വകുപ്പ് ഡെപ്യൂട്ടി ഡയറക്​ടര്‍ കേണല്‍ സലേം സലീം ആല്‍ സുവൈദി പറഞ്ഞു. സ്ത്രീകള്‍ ആല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലാണ്. 
 

Tags:    
News Summary - air wing-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.