മൃതദേഹം അയക്കാൻ ഒരേ നിരക്ക്​:  അന്തിമ തീരുമാനമായില്ലെന്ന്​​ എയർ ഇന്ത്യ

ദുബൈ: മൃതദേഹങ്ങൾ വിമാനം വഴി അയക്കു​േമ്പാൾ തൂക്കം നോക്കി നിരക്ക്​ ഇൗടാക്കുന്ന സ​മ്പ്രദായം അവസാനിപ്പിക്കുന്നത്​ സംബന്ധിച്ച്​ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന്​ എയർ ഇന്ത്യ. ഇതെക്കുറിച്ച്​ ചർച്ചകൾ നടക്കുന്നുവെന്നത്​ ശരിയാണ്.​ എന്നാൽ ഏത്​ തരത്തിൽ ഇത്​ നടപ്പാക്കുമെന്ന്​ തീരുമാനിച്ചിട്ടില്ല. യു.എ.ഇയിൽ അബൂദബി ഒഴികെയുള്ളയിടങ്ങളിൽ എയർ ഇന്ത്യയുടെ കാർഗ്ഗോ വിഭാഗം കൈകാര്യം ചെയ്യാൻ ഒൗദ്യോഗികമായി നിയോഗിച്ചിരിക്കുന്ന അറേബ്യൻ ട്രാവൽസ്‌ നടത്തിയ പ്രഖ്യാപനം ഏത്​ സാഹചര്യത്തിൽ ഉണ്ടായതാണെന്ന്​ അറിയില്ലെന്നും ദുബൈയിലെ എയർ ഇന്ത്യ അധികൃതർ പറഞ്ഞു. നിരക്ക്​ സംബന്ധിച്ച്​ തീരുമാനമുണ്ടായാൽ എയർ ഇന്ത്യയുടെ ആസ്​ഥാനത്ത്​ നിന്ന്​ തന്നെ ഒൗദ്യോഗിക അറിയിപ്പ്​ പുറപ്പെടുവിക്കുകയാണ്​ പതിവെന്ന്​ എയർ ഇന്ത്യ മാനേജർ ബോബി പറഞ്ഞു.

എയർ ഇന്ത്യയുടെ വിമാനങ്ങൾ വഴി മൃതദേഹം അയക്കാനുള്ള നിരക്ക് മേഖലകൾ തിരിച്ച്​ ഏകീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന്​ കഴിഞ്ഞ ദിവസം അറേബ്യൻ ട്രാവൽസ്‌ അധികൃതർ മാധ്യമപ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരെയും അറിയിച്ചിരുന്നു.  എന്നാൽ ഇതുസംബന്ധിച്ച്​ വിശദീകരണം നടത്താൻ വിളിച്ചുചേർത്ത യോഗം ബി.ജെ.പി. പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന്​ അല​േങ്കാലപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനും അവർക്ക്​ കഴിഞ്ഞില്ല. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം അയക്കു​േമ്പാൾ തൂക്കം നോക്കി നിരക്ക്​ നിശ്​ചയിക്കുന്ന പതിവ്​ കാലങ്ങളായി പരാതിക്ക്​ വഴി വെച്ചിരുന്നു. 

മൃതദേഹത്തോട്​ ഇത്തരത്തിൽ അനാദരവ്​ കാണിക്കുന്നത്​ ചൂണ്ടിക്കാട്ടി ഗൾഫ്​ മാധ്യമം പരമ്പരയും പ്രസിദ്ധീകരിച്ചിരുന്നു. ഇൗ ദുസ്​ഥിതി മാറ്റാൻ സജീവമായി രംഗത്തുണ്ടായിരുന്ന വിവിധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും കേന്ദ്ര സര്‍ക്കാരിന് പലവട്ടം നിവേദനവും നല്‍കിയി. ഇതി​​െൻറയൊക്കെ അടിസ്​ഥാനത്തിലാണ്​ വിമാനക്കമ്പനികൾ ഇൗ രീതി അവസാനിപ്പിക്കുന്നത്​ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയത്​. എന്നാൽ വ്യോമയാന രംഗത്തെ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം തൂക്കി നോക്കുന്നത്​ തുടരേണ്ടിവരും. ദൂരം അനുസരിച്ച്​ ദക്ഷിണേന്ത്യയിലേക്കും ഉത്തരേന്ത്യയിലേക്കും വേറെ നിരക്ക്​ തന്നെ ഏർപ്പെടുത്തേണ്ടിവരും. തിരക്കുള്ളപ്പോഴും ഇല്ലാത്തപ്പോഴും രണ്ട്​ തരം നിരക്ക്​ ഏർപ്പെടുത്തേണ്ടിയും വരും.

ഇത്തരം കാര്യങ്ങൾ നിലനിൽക്കുന്നതിനാലാണ്​ നിരക്ക്​ ഏകീകരണം കീറാമുട്ടിയായിരിക്കുന്നത്​. ശരാശരി തൂക്കം നിശ്​ചയിച്ച്​ സ്​ഥിരം നിരക്ക്​ ഏർപ്പെടുത്തിയാൽ ചിലർക്ക്​ ലാഭവും ചിലർക്ക്​ നഷ്​ടവുമുണ്ടാകും. അതേസമയം മൃതദേഹം തൂക്കി നോക്കി പണം വാങ്ങു​േമ്പാൾ ബന്ധുക്കൾക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കേണ്ടത്​ ആവശ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിലവില്‍, കൊച്ചിയിലേക്കും കോഴിക്കോട്ടേയ്ക്കും മൃതദേഹത്തിന് വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. ഒരു കിലോയ്ക്ക് 15 ദിര്‍ഹം മുതല്‍ നിരക്ക് ആരംഭിക്കും. ഇത്​ മാറ്റുന്നത്​ വിശദീകരിക്കാൻ ഖിസൈസിലെ റെസ്​റ്റോറൻറിൽ അറേബ്യൻ ട്രാവൽസ്‌ ശനിയാഴ്​ച വിളിച്ച വിശദീകരണ യോഗമാണ്​ ബഹളത്തിൽ കലാശിച്ചത്​. ബി.ജെ.പിയുടെ ഒരു പ്രതിനിധി നേരത്തെ യോഗ വേദിയിൽ സ്ഥാനം പിടിച്ചിരുന്നു. ഇടയ്ക്കു താനാണ് യോഗത്തിൽ പങ്കെടുക്കേണ്ട ഔദ്യോഗിക വ്യക്തിയെന്ന് പറഞ്ഞു മറ്റൊരു ബി.ജെ.പി നേതാവ് കൂടി എത്തിയതോടെ വാക്കേറ്റമായി. ഇരുവരും തമ്മിലെ തർക്കം ​ൈകയ്യാങ്കളിയുടെ​ വക്കിൽ എത്തിയതോടെയാണ്​ യോഗം ഉപേക്ഷിച്ചത്​. 

Tags:    
News Summary - air india-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.