ദുബൈ: വനിതാ ദിനത്തിൽ എയർ ഇന്ത്യാ എക്സ്പ്രസിൽ യാത്ര ചെയ്യാനെത്തിയ സ്ത്രീ യാത്രികർക്ക് കിട്ടിയത് ഉൗഷ്മള സ്വീകരണം.
260 സ്ത്രീ യാത്രികർക്കാണ് വിമാനക്കമ്പനി അവിസ്മരണീയ അനുഭവം സമ്മാനിച്ചത്. ചെക് ഇൻ ചെയ്യാനുള്ള മുൻഗണന മുതൽ സീറ്റിൽ വരെ സ്ത്രീകൾക്ക് പ്രാധാന്യം കിട്ടി. പൂെച്ചണ്ടുകളും ആശംസാ കാർഡുകളുമായി വനിതകളെ എതിരേറ്റ ജീവനക്കാർ അവർക്ക് ചോക്ലേറ്റുകൾ നൽകാനും മറന്നില്ല. യു.എ.ഇയിലും ഇന്ത്യയിലുമടക്കം മുഴുവൻ വനിതാ ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് ലോകം മുഴുവനുമുള്ള സർവീസുകൾ പ്രവർത്തിപ്പിച്ചത്.
ദുബൈ - മംഗലാപുരം, ദൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള നാല് വിമാനങ്ങൾ പൂർണമായും വനിതാ ജീവനക്കാരുടെ നിയന്ത്രണത്തിലാണ് സർവീസ് നടത്തിയത്. ഇൗ വിമാനങ്ങൾ സർവീസ് ആരംഭിച്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ രണ്ടാം നമ്പർ ടെർമിനലിൽ എയർപോർട്ട് മാനേജരായി ജോലി നോക്കിയതും ഒരു വനിതയായിരുന്നു. പ്രിയ കണ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.