എയർ ഇന്ത്യ എക്​സ്​പ്രസ്​ ശനിയാഴ്​ചയിലെ അൽ​െഎൻ-കോഴിക്കോട്​ സർവീസ്​ തിങ്കളാഴ്​ചയാക്കുന്നു

അൽ​െഎൻ: എയർ ഇന്ത്യ എക്​സ്​പ്രസ്​ അൽ​െഎൻ^കോഴിക്കോട്​ വിമാന സർവീസ്​ തിങ്കൾ, ബുധൻ ദിവസങ്ങളിലായി ക്രമീകരിക്കുന്നു. മാർച്ച്​ 26 മുതലാണ്​ മാറ്റം നിലവിൽ വരിക. നിലവിൽ ശനി, ബുധൻ ദിവസങ്ങളിലാണ്​ സർവീസ്​. തിങ്കളാഴ്​ച ഉച്ചക്ക്​  2.50ന്​ അൽ​െഎനിൽനിന്ന്​ പുറപ്പെടുന്ന വിമാനം രാത്രി 8.10നും ബുധനാഴ്​ച ഉച്ചക്ക്​ 03.10ന്​ പുറപ്പെടുന്ന വിമാനം രാത്രി 8.30നും കോഴിക്കോ​െട്ടത്തും.

കോഴിക്കോട്ടുനിന്ന്​ തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 10.40ന്​ പുറപ്പെട്ട്​ ഉച്ചക്ക്​ 1.05ന്​ അൽ​െഎനിൽ എത്തിച്ചേരും. ശനിയാഴ്​ചകളിലെ സർവീസ്​ തിങ്കളാഴ്​ചകളിലേക്ക്​ മാറ്റുന്നത്​ യാത്രക്കാർക്ക്​ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും മുൻകൂട്ടി ബുക്ക്​ ചെയ്​തവർക്ക്​ ടിക്കറ്റുകൾ മാറ്റിക്കൊടുക്കേണ്ട സ്​ഥിതിയാണെന്നും നാഷനൽ ട്രാവൽസ്​ ജീവനക്കാരൻ ഫൈസൽ പറഞ്ഞു. ആഴ്ചയിലെ അവസാന പ്രവൃത്തി ദിവസമായ വ്യാഴാഴ്​ച അങ്ങോട്ടും തിരിച്ച്​ ശനിയാഴ്​ച ഇങ്ങോട്ടും സർവീസ്​ ഉണ്ടായിരുന്നെങ്കിൽ അൽ​െഎനിലെ യാത്രക്കാർക്ക്​ ഉപകാരപ്രദമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - air india-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.