ഷാർജ: ഒാണം, പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് എയർ ഇന്ത്യ എക്സ്പ്രസ് ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്ക് നടത്തുന്ന അധിക സർവീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു.
കോഴിക്കോട്ടേക്ക്: ആഗസ്റ്റ് 23, 24, 30. സെപ്തംബര്‍ ഒന്ന്. മൂന്ന് തിയ്യതികളില്‍ ഷാര്‍ജ അന്തരാഷ്്്ട്ര വിമാനത്താവളത്തില്‍ നിന്ന് വൈകീട്ട് 6.20ന് ഐ.എക്സ്. 358ാം നമ്പര്‍ വിമാനം പുറപ്പടും. ഇന്ത്യന്‍ സമയം 11.45ന് കോഴിക്കോട്ടിറങ്ങും. ആഗസ്റ്റ് 31, സെപ്തംബര്‍ രണ്ട് തിയ്യതികളില്‍ ഐ.എക്സ്. 3588 നമ്പര്‍ വിമാനം രാവിലെ 7.50ന് ഷാര്‍ജയില്‍ നിന്ന് പറന്ന് ഇന്ത്യന്‍ സമയം ഉച്ച 1.15ന് കോഴിക്കോട്ടിറങ്ങും.
ആഗസ്റ്റ് 24,25,31. സെപ്തംബര്‍ രണ്ട്, നാല് തിയ്യതികളില്‍ കോഴിക്കോട് നിന്ന് പുറപ്പെടുന്ന ഐ.എക്സ്. 355ാം നമ്പര്‍ വിമാനം പുലര്‍ച്ചെ 12.45ന് പറന്ന് പുലര്‍ച്ചെ 3.05ന് ഷാര്ജയിലിറങ്ങും. ആഗസ്റ്റ് 31, സെപ്തംബര്‍ രണ്ട് തിയ്യതികളില്‍ കോഴിക്കോട് നിന്ന് ഐ.എക്സ്. 3555ാം നമ്പര്‍ വിമാനം വൈകീട്ട് മൂന്നിന് പുറപ്പെട്ട് വൈകീട്ട് 5.20ന് ഷാര്‍ജയിലത്തെും.
കൊച്ചിയിലേക്ക്: ആഗസ്റ്റ് 25ന് ഷാര്‍ജയില്‍ നിന്ന് ഐ.എക്സ്. 416ാം നമ്പര്‍ വിമാനം രാവിലെ 7.05ന് പുറപ്പെട്ട് ഉച്ച 12.35ന് കൊച്ചിയിലത്തെും.
ആഗസ്റ്റ് 31, സെപ്തംബര്‍ രണ്ട് തിയ്യതികളില്‍ ഐ.എക്സ്. 416ാം നമ്പര്‍ വിമാനം വൈകീട്ട് 6.20ന് പുറപ്പെട്ട് രാത്രി 11.50ന് കൊച്ചിയിലെത്തും.
ആഗസ്റ്റ് 25ന് ഐ.എക്സ്. 415ാം നമ്പര്‍ വിമാനം പുലര്‍ച്ചെ 12.35ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് വൈകീട്ട് 4.05ന് ഷാര്‍ജയിലെത്തും. സെപ്തംബര്‍ ഒന്ന്, മൂന്ന് തിയ്യതികളില്‍ ഐ.എക്സ്. 415ാം നമ്പര്‍ വിമാനം പുലര്‍ച്ചെ 12.35ന് പുറപ്പെട്ട് രാവിലെ 3.05ന് ഷാര്‍ജയിലെത്തും.
തിരുവനന്തപുരത്തേക്ക്: ആഗസ്റ്റ് 22,25,29 തിയ്യതികളില്‍ ഐ.എക്സ്. 532ാം നമ്പര്‍ വിമാനം വൈകീട്ട് 6.20ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 12.05ന് തിരുവനന്തപുരത്ത് എത്തും.
ആഗസ്റ്റ് 23,24,30. തിയ്യതികളില്‍ രാവിലെ 7.50ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന ഇതേ വിമാനം ഉച്ച 1.35ന് തിരുവനന്തപുരത്ത് എത്തും. സെപ്തംബര്‍ ഒന്ന്, മൂന്ന് തിയ്യതികളില്‍ ഐ.എക്സ്. 534ാം നമ്പര്‍ വിമാനം രാവിലെ 7.50ന് പുറപ്പെട്ട് 1.35ന് തിരുവനന്തപുരത്ത് എത്തും.
ആഗസ്റ്റ് 23,26,30 തിയ്യതികളില്‍ തിരുവനന്തപുരത്ത് നിന്ന് ഐ.എക്സ്. 531ാം നമ്പര്‍ വിമാനം പുലര്‍ച്ചെ ഒന്നിന് പറന്ന് പുലര്‍ച്ചെ 3.45ന് ഷാര്‍ജയിലെത്തും. ആഗസ്റ്റ് 23,24,30.
സെപ്തംബര്‍ ഒന്ന്, മൂന്ന് തിയ്യതികളില്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഐ.എക്സ്. 533ാം നമ്പര്‍ വിമാനം ഉച്ച 2.35ന് പറന്ന് വൈകീട്ട് 5.20ന് ഷാര്‍ജയിലത്തെും.
ന്യൂഡല്‍ഹിയിലേക്ക്: ആഗസ്റ്റ് 26, സെപ്തംബര്‍ നാല് തിയ്യതികളില്‍ ഐ.എക്സ്. 152ാം നമ്പര്‍ വിമാനം രാവിലെ 7.50ന് ഷാര്‍ജയില്‍ നിന്ന് പറന്ന് ഉച്ച 12.50ന് ന്യൂഡല്ഹിയിലിറങ്ങും.
ആഗസ്റ്റ് 22,29 തിയ്യതികളില്‍ ഐ.എക്സ്. 151ാം നമ്പര്‍ വിമാനം രാവിലെ 11ന് ന്യൂഡല്‍ഹിയില്‍ നന്നുയര്ന്ന് ഉച്ച് ഒന്നിന് ഷാര്ജയിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.