ദുബൈ: അശ്രദ്ധമായി ലൈൻമാറ്റം ഗുരുതരമായ അപകടങ്ങൾക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പുമായി ദുബൈ പൊലീസ്. കഴിഞ്ഞ ദിവസം ദുബൈയിലെ തിരക്കേറിയ റോഡിലുണ്ടായ അപകടങ്ങളുടെ ഒന്നിലധികം ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.
കാർ ഡ്രൈവർ അശ്രദ്ധമായി ലൈൻ മാറിയതിനെ തുടർന്ന് പിന്നിൽ വരുന്ന ലോറി ബാരിക്കേഡിൽ ഇടിച്ചു കയറുന്നതാണ് ആദ്യവീഡിയോയിലുള്ളത്. ലോറിക്കും കാറിനും ഇടയിലുണ്ടായിരുന്ന മിനി ട്രക്ക് അപകടം ഒഴിവാക്കാൻ ശക്തമായി ബ്രേക്കിടുന്നതും ദൃശ്യങ്ങളിൽ കാണാം. നിയന്ത്രണം വിട്ട കാറിടിച്ച് ഡെലിവറി റൈഡർക്ക് പരിക്കേൽക്കുന്നതാണ് മറ്റൊരു വീഡിയോയിലുള്ളത്. ഇത്തരം നടപടികൾ ട്രാഫിക് നിയമങ്ങളുടെയും റോഡ് സുരക്ഷ മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ജനറൽ ഡിപാർട്ട്മെന്‍റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു.
ഗുരുതരമായ അപകടങ്ങളുടെ പ്രധാന കാരണം ഇത്തരം അശ്രദ്ധമായ നടപടികളാണ്. കൂട്ട ഇടിക്കും വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും ഇത് വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവന് അപകടം വരുത്തുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.