ദുബൈ: രോഗികളെ കൊണ്ടുപോകുന്നതിനുള്ള സ്ട്രെച്ചർ സംവിധാനത്തോടെയുള്ള ടിക്കറ്റിെൻറ വർധിപ്പിച്ച നിരക്കിൽ നിന്ന് എയർ ഇന്ത്യ ഗൾഫ് സെക്ടറിനെ ഒഴിവാക്കി. നിരക്ക് വർധന സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ പ്രവാസികളും അവരുടെ സംഘടനകളും ഉയർത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി. ഗൾഫിൽനിന്നുള്ള വിമാനങ്ങളിൽ സ്ട്രെച്ചർ ടിക്കറ്റിന് പഴയ നിരക്ക് തന്നെ ഇൗടാക്കിയാൽ മതിയെന്ന് കാണിച്ചുള്ള സർക്കുലർ ഒാഫിസുകളിൽ എത്തിയതായി എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു.
സാധാരണ ടിക്കറ്റിെൻറ ആറിരട്ടിയും നികുതിയുമടങ്ങിയതായിരുന്നു സ്ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റിെൻറ നിരക്ക്. ഇത് ഏകദേശം 4600 ദിർഹം മുതൽ 7000 ദിർഹം വരെയായിരുന്നു. ഇതാണ് ജൂലൈ 20 മുതൽ അഞ്ചിരട്ടിയോളം വർധിപ്പിച്ചിരുന്നത്.
നിരക്ക് വർധന പിൻവലിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു. പ്രവാസികൾക്ക് താങ്ങാനാവാത്ത നിരക്ക് വർധനയാണ് എയർ ഇന്ത്യ വരുത്തിയതെന്ന് മുഖ്യമന്ത്രി കത്തിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.