ദുബൈ: യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം അയക്കുേമ്പാൾ തൂക്കി നോക്കുന്ന പതിവ് എയർ ഇന്ത്യ അവസാനിപ്പിക്കുന്നു. ഇതിെൻറ ഭാഗമായി മൃതദേഹം അയക്കാനുള്ള നിരക്ക് ഏകീകരിച്ചു. ഇതുസംബന്ധിച്ച് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്നത് നേരത്തെ വലിയ പരാതിക്ക് വഴി വെച്ചിരുന്നു.
ഇത് സംബന്ധിച്ച് 'ഗൾഫ് മാധ്യമം' പരമ്പര പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് വിവിധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്ത് വന്നു. കേന്ദ്ര സര്‍ക്കാരിന് പലവട്ടം നിവേദനം നല്‍കിയിരുന്നു. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും ഇനി ഒരേ നിരക്ക് ആയിരിക്കും. നിലവില്‍, കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും മൃതദേഹത്തിന് വ്യത്യസ്ത നിരക്കാണ് ഈടാക്കി വരുന്നത്. ഒരു കിലോക്ക് 15 ദിര്‍ഹം മുതല്‍ ഈ നിരക്ക് ബാധകമാണ്. എയര്‍ഇന്ത്യക്ക് പിന്നാലെ കൂടുതല്‍ വിമാന കമ്പനികളും ഇതേ പാത പിന്‍തുടരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.