എയർബാഗിലെ തകരാർ: യു.എ.ഇയിൽ അര ലക്ഷം പജേറോ തിരിച്ചുവിളിച്ചു

അബൂദബി: എയർബാഗിലെ തകരാർ കാരണം 2013 മുതൽ 2017 വരെ പുറത്തിറക്കിയ മിറ്റ്​സുബിഷി പജേറോ വാഹനങ്ങൾ സാമ്പത്തിക മന്ത്രാലയം തിരിച്ചുവിളിച്ചു. വി90ഡബ്ല്യു/വി80ഡബ്ല്യു മോഡലിനാണ്​ തകരാർ. ഇവ സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകും.
ഇൗ മോഡൽ വാഹനങ്ങളിലെ എയർബാഗിന്​ തകരാർ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇവ മാറ്റിനൽകുമെന്നും അൽ ഹബ്​തൂർ മോ​േട്ടാഴ്​സ്​ വ്യക്​തമാക്കി. സംഭവത്തിൽ ഖേദം അറിയിക്കുന്നതായും അവർ പറഞ്ഞു. യു.എ.ഇയിൽ മൊത്തം 54,000 വാഹനങ്ങളിൽ തകരാർ ഉണ്ടാകുമെന്നാണ്​ കരുതുന്നത്​. 
തകരാർ പരിഹരിക്കുന്നതിനായ അൽ ഹബ്​തൂർ മോ​േട്ടാഴ്​സ്​ ഏജൻസി ഉപഭോക്​താക്കളുമായി ബന്ധപ്പെട്ട്​ വരികയാണ്​. crm@habtoormotors.comലേക്ക്​ ഉപഭോക്​താക്കൾക്ക്​ മെയിൽ അയച്ച്​ കൂടുതൽ വിവരങ്ങൾ അറിയാം. വെള്ളിയാഴ്​ച ഒഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ എട്ട്​ മുതൽ രാത്രി എട്ട്​ വരെ ഏജൻസി പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. 
 

Tags:    
News Summary - air bag complient- pajero return uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.