രക്തദാനം നടത്തിയ അക്കാഫ് പ്രവർത്തകർ അഭിനന്ദനപത്രം ഏറ്റുവാങ്ങുന്നു
ദുബൈ: അക്കാഫ് പ്രവർത്തകരും ബ്ലഡ് ഡോണേഴ്സ് കേരളയും ചേർന്ന് അഹ്മദ് അഷ്റഫിെൻറ സ്മരണക്ക് ദുൈബ ലത്തീഫ ആശുപത്രിയിൽ രക്തദാനം നടത്തി. അക്കാഫ് നാലു മാസത്തിനുള്ളിൽ സംഘടിപ്പിച്ച മൂന്നാമത്തെ രക്തദാന ക്യാമ്പാണ് വെള്ളിയാഴ്ച നടന്നത്. രക്തദാനം നടത്തുന്നതിലൂടെ മാനുഷികമൂല്യങ്ങൾക്ക് അക്കാഫ് വൻ പ്രാധാന്യമാണ് നൽകുന്നതെന്നും മഹത്തായ ഈ പ്രവർത്തനത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് അഭിമാനമായി കാണുന്നെന്നും അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ രക്തദാനത്തിൽ പങ്കെടുത്തുകൊണ്ട് അറിയിച്ചു. സഹചരുടെ വേദനകളിൽ ആശ്വാസമായി എത്തിച്ചേരാൻ അക്കാഫിെൻറ സന്നദ്ധ ഭടന്മാർ എന്നും മുൻപന്തിയിൽ ഉണ്ടെന്ന് അക്കാഫ് പ്രസിഡൻറ് ചാൾസ് പോൾ ഓർമിപ്പിച്ചു. ഇത്തവണ രക്തദാനം ദുഃഖവെള്ളിയുടെ ത്യാഗസ്മരണകൾ ഉണർത്തുന്നതാണെന്ന് അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ് പറഞ്ഞു. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുനടന്ന രക്തദാന ക്യാമ്പിൽ മുന്നൂറോളം പ്രവർത്തകർ രക്തംദാനവും 40 പേർ പ്ലേറ്റ്ലെറ്റ്സ് ദാനവും ചെയ്തു. പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും അക്കാഫ് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി ആദരിച്ചു. അക്കാഫ് ജനറൽ സെക്രട്ടറി വി.എസ് ബിജു കുമാർ, ജനറൽ കൺവീനർ ബെൻസി സൈമൺ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.