ഖോര്‍ഫക്കാനില്‍ മാരിടൈം അക്കാദമി: ശൈഖ്  സുല്‍ത്താന്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ അറബ് അക്കാദമി ഓഫ് സയന്‍സ്, ടെക്നോളജി ആന്‍ഡ് മാരിടൈം ട്രാന്‍സ്പോര്‍ട്ട് (എ.എ.എസ്.ടി.എം.ടി) ശാഖ തുറക്കാനുള്ള ധാരണാപത്രത്തില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയും എ.എ.എസ്.ടി.എം.ടി പ്രസിഡൻറ്​ ഡോ. ഇസ്മായില്‍ അബ്​ദുല്‍ ഗഫാര്‍ ഇസ്മായിലും ഒപ്പിട്ടു. ഷാര്‍ജ റിസര്‍ച്ച് അക്കാദമിയില്‍ തിങ്കളാഴ്ചയാണ് ഒപ്പിടല്‍ ചടങ്ങ് നടന്നത്. ഷാര്‍ജയുടെ പുരാതന തുറമുഖ നഗരവും ഗള്‍ഫ് പ്രവാസത്തി​​​െൻറ നാഴിക കല്ലുമായ ഖോര്‍ഫക്കാനിലാണ് അക്കാദമി സ്ഥാപിക്കുന്നത്. എ.എ.എസ്.ടി.എം.ടി അക്കാദമിയുടെ പഠന പാഠ്യേതര രംഗത്തെ വിവിധ വശങ്ങളെ കോര്‍ത്തിണക്കിയുള്ള ദൃശ്യാവതരണങ്ങള്‍ ശൈഖ് സുല്‍ത്താന്‍ കണ്ടു. അറബ് ലീഗ് ഓര്‍ഗനൈസേഷ​​​െൻറ മിഡില്‍ ഈസ്​റ്റിലെ മാരിടൈം ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിലെ ആദ്യ സ്പെഷ്യലൈസ് യൂണിവേഴ്സിറ്റിയാണിത്. 

ഭാവി പദ്ധതികള്‍ പ്രകാരം  അന്താരാഷ്​ട്ര ഷിപ്പിംഗ് ലോജിസ്​റ്റിക്സ്, അന്താരാഷ്​ട്ര നാവിക നിയമങ്ങള്‍ എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കും. ഈ രംഗത്തെ പ്രത്യേക, ആധുനിക പഠനങ്ങള്‍ക്കാവും മുന്‍തൂക്കം. കൂടാതെ എല്ലാ മേഖലകളിലെ വിദഗ്ദ്ധരുമായും നാവികപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും ചെയ്യുന്ന തരത്തിലായിരിക്കും പുതിയ മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സയന്‍സ് ടെക്നോളജി പ്രവര്‍ത്തിക്കുക. ഷാര്‍ജ ഭരണാധികാരിയുടെ മഹത്തായ ശ്രേഷ്ഠതയും ശ്രദ്ധയും പ്രശംസിച്ച ഡോ. അബ്​ദുല്‍ ഗഫാര്‍ എമിറേറ്റ്സിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ സഹകരണവും  നല്‍കുമെന്നും ഷാര്‍ജയുമായി സഹകരിക്കുന്നതില്‍ ഏറെ അഭിമാനിക്കുന്നതായും പറഞ്ഞു. 

മാരിടൈം പഠന മേഖലയില്‍ വന്‍ കുതിച്ച് ചാട്ടത്തിന് അക്കാദമി വഴിയൊരുക്കുകയും യു.എ.ഇയുടെ പ്രത്യേകിച്ച് ഷാര്‍ജയുടെ വികസന മേഖലയില്‍ വലിയ മുതല്‍ കൂട്ടാകുമെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. ഷാര്‍ജ ഡിപ്പാര്‍ട്ട്മ​​െൻറ്​ ഓഫ് പ്രോട്ടോകോള്‍ ആന്‍ഡ് ഗസ്​റ്റ്​ ഹൗസ് ഡയറക്ടര്‍ മുഹമ്മദ് ഉബൈദ് ആല്‍ സാബി, ഷാര്‍ജ റിസര്‍ച്ച് അക്കാദമി ഡയറക്ടര്‍ ഡോ. അമ്രോ അബ്​ദ​ുല്‍ ഹമീദ്, അക്കാദമി അഡ്വൈസര്‍മാരായ ഡോ. ഇസ്മായില്‍ താജ്, ഡോ. ഹിഷാം അഫിഫി, ; ഷാര്‍ജ റിസര്‍ച്ച് അക്കാദമിയിലെ സീനിയര്‍ അഡ്വൈസര്‍ ഡോ. മുഫീദ് സമാരി തുടങ്ങിയ നിരവധി അക്കാദമികരും ഗവേഷകരും ചടങ്ങില്‍ പങ്കെടുത്തു. 

Tags:    
News Summary - agriment news- uae Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.