ഷാർജ : ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂളിൽ ശൈത്യ കാല പച്ചക്കറി കൃഷിക്ക് നൂറു മേനി വിളവ് . മല്ലി, കടുക്, ഉലുവ, സവോള, വെണ്ട, പയർ വർഗ്ഗങ്ങൾ എന്നിവയാണ് സ്കൂൾ ഗാർഡനിൽ വിദ്യാർഥികൾ കൃഷി ചെയ്തത്.
വിഷരഹിത പച്ചക്കറികളുടെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുക, ദൈനംദിന ജീവിതത്തിൽ ഇല ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടതിെൻറ ആവശ്യകതയെ കുറിച്ച് അവബോധമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്കൂളിൽ ശൈത്യ കാല കൃഷി പദ്ധതി ആവിഷ്കരിച്ചത്. സീനിയർ സൂപ്പർവൈസർ നിസാർ കാവുങ്കലിെൻറ നേതൃത്വത്തിലാണ് സ്കൂൾ ഗാർഡനിൽ വിദ്യാർത്ഥികൾ കൃഷി നടത്തിയത്. മുഴുവൻ പച്ചക്കറികളും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ വിൽപന നടത്തി.
പച്ചക്കറി വിൽപന വൈസ് പ്രിൻസിപ്പൽ ജാഫർ സാദിക്ക്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ അബ്ദുൽ മുനീർ എന്നിവരുടെ സാനിധ്യത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. നസ്രീൻ ബാനു ബി.ആർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.