ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന മന്ത്രിസഭ യോഗം

സർക്കാർ സേവനങ്ങളിൽ ഏജന്‍റിക്​ എ.ഐ; 80,000 സർക്കാർ ഉദ്യോഗസ്ഥർക്ക്​​ പരിശീലനത്തിന്​ വമ്പൻ പദ്ധതി

ദുബൈ: സർക്കാർ സേവനങ്ങളിൽ 50 ശതമാനം നിർമിത ബുദ്ധി (എ.ഐ) അധിഷ്ഠിത സംവിധാനങ്ങളിലേക്ക്​​ മാറുന്നതിന്‍റെ ഭാഗമായി 80,000 ഉദ്യോഗസ്ഥർക്ക്​ പരിശീലനം നൽകാൻ വമ്പൻ പദ്ധതി പ്രഖ്യാപിച്ചു. സർക്കാർ മേഖലയിൽ നടത്തുന്ന ഏറ്റവും വലിയ പരിശീലന പദ്ധതിയാണിത്​​. ഏജന്‍റിക്​ എ.ഐ സാങ്കേതികവിദ്യകളിലും ഉപകരണങ്ങളിലും ഉദ്യോഗസ്ഥരുടെ വൈദഗ്​ധ്യം വർധിപ്പിക്കുകയാണ്​ ലക്ഷ്യം. അബൂദബി ഖസർ അൽ വതനിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​.

പൊതു മേഖല സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും സേവനങ്ങളിലും ഏജന്‍റിക്​ എ.ഐ സാ​​ങ്കേതിക വിദ്യ ഉപയോഗിക്കുന്ന ലോകത്തെ മുൻ നിര സർക്കാറുകളിൽ ഒന്നായി യു.എ.ഇയെ മാറ്റുകയാണ്​​ ഏജന്‍റിക്​ എ.ഐ പദ്ധതിയുടെ ലക്ഷ്യം. പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നിർദേശത്തിന്​ കീഴിൽ പ്രഖ്യാപിച്ച പദ്ധതി മന്ത്രിസഭ യോഗം അവലോകനം ചെയ്തു. ദേശീയ തലത്തിൽ നടപ്പിലാക്കുന്ന പരിശീലന പദ്ധതിയിൽ വിവിധ മന്ത്രാലയങ്ങളുടെയും ഫെഡറൽ സ്ഥാപനങ്ങളുടെയും പങ്ക്​ വിശദീകരിക്കുന്ന നിയമ ചട്ടക്കൂടിനും​ മന്ത്രിസഭ അംഗീകാരം നൽകി. ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനുള്ള വിപുലമായ ശ്രമത്തിന്‍റെ ഭാഗമായുള്ള പരിശീലന പരിപാടിയിൽ മന്ത്രിമാർ, മുതിർന്ന എക്സിക്യുട്ടീവുകൾ, ജീവനക്കാർ എന്നിവർ ഉൾപ്പെടും.

ഇത്​ കൂടാതെ പൗരൻമാർ, താമസക്കാർ, ബിസിസുകാർ, നിക്ഷേപകർ എന്നിവർക്കായി രൂപകൽപന ചെയ്ത എ.ഐ അധിഷ്​ഠിത സർക്കാർ സേവന ബണ്ടിലുകളുടെ ആദ്യ പാക്കേജിനും മന്ത്രി സഭ അംഗീകാരം നൽകി. ദേശീയ തലത്തിൽ എ.ഐയിൽ പ്രവർത്തിക്കുന്ന ​മെഡിക്കൽ സംവിധാനം വികസിപ്പിക്കുന്നതിലൂടെ ആരോഗ്യ രംഗത്ത്​ നിർമിത ബുദ്ധി സംയോജനം ശക്​തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തിനും ആരോഗ്യസംരക്ഷകർക്ക്​ പരിശീലനം നൽകുന്നതിനുമായുള്ള ദേശീയ നയവും മന്ത്രിസഭ അംഗീകരിച്ചു. ‘യു.എ.ഇ ഗവൺമെന്‍റ്​ 4.0’ സംരംഭത്തിന് രാജ്യത്ത്​​ തുടക്കമായതായും ശൈഖ്​ മുഹമ്മദ്​ പ്രഖ്യാപിച്ചു. ഉപ പ്രധാനമന്ത്രി ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്​യാനായിരിക്കും സർക്കാർ സംവിധാനങ്ങളിലെ എ.ഐ പരിവർത്തന പദ്ധതിക്ക്​ മേൽനോട്ടം വഹിക്കുക.  

Tags:    
News Summary - Agentic AI in government services; Massive plan to train 80,000 government officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.