ആറു മാസം നീണ്ട ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ നിയാദി സെപ്റ്റംബർ മൂന്നിന് ഭൂമിയിലേക്ക്
ദുബൈ: ആറു മാസം നീണ്ട ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ യു.എ.ഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദി ഉൾപ്പെടെയുള്ളവർ സെപ്റ്റംബർ മൂന്നിന് ഭൂമിയിലേക്ക് തിരിക്കുമെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ (എംബി.ആർ.എസ്.സി) അറിയിച്ചു. നാസയുടെ ബഹിരാകാശ സഞ്ചാരി സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ സഞ്ചാരി ആൻഡ്രി ഫെദീവ് എന്നിവരാണ് നിയാദിക്കൊപ്പം ഭൂമിയിലേക്ക് മടങ്ങുന്നവർ. സ്പേസ് എക്സ് ക്രൂ ഡ്രാഗൺ പേടകത്തിൽ സെപ്റ്റംബർ രണ്ടിന് ഇവർ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് യാത്ര തിരിക്കും.
സെപ്റ്റംബർ മൂന്നിന് ഫ്ലോറിഡയിലെ താംപ തീരത്ത് പേടകം ലാൻഡ് ചെയ്യും. തിരികെ യാത്രയുടെ ഭാഗമായി കഴിഞ്ഞ ദിവസം സ്പേസ് നിലയത്തിൽ എത്തിയ ക്രൂ7 നിയാദി ഉൾപ്പെടെയുള്ളവരിൽനിന്ന് ബാക്കി ദൗത്യങ്ങൾ ഏറ്റെടുത്തിരുന്നു. ലാൻഡിങ്ങിന് മുന്നോടിയായി കാലാവസ്ഥ പ്രവചനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നാസ വിലയിരുത്തിവരുകയാണ്. മാർച്ച് രണ്ടിനാണ് നിയാദിയും കൂട്ടരും ആറു മാസം നീളുന്ന ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഇതിനകം 200ഓളം പരീക്ഷണങ്ങളും ഗവേഷണങ്ങളും സംഘം പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.