ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ന് വ​ർ​ണ്ണാ​ഭ തു​ട​ക്കം

അ​ബൂ​ദ​ബി: ഇ​മ​റാ​ത്തി സം​സ്ക്കാ​ര​വും പാ​ര​മ്പ​ര്യ​വും വ​ര​ച്ചു കാ​ട്ടി​യ വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ ഏ​ഷ് യ​ൻ ക​പ്പ് ഫു​ട്ബാ​ൾ മ​ൽ​സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. അ​ബൂ​ദ​ബി സാ​യി​ദ് സ്പോ​ർ​ട് സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ൽ നി​റ​ഞ്ഞ ഗാ​ല​റി​യെ സാ​ക്ഷി​യാ​ക്കി​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. യു.​എ.​ഇ​യു​ടെ ലോ​ക​പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​രാ​യ ഹു​സൈ​ൻ അ​ൽ ജാ​സ്മി, ബാ​ൽ​ഖീ​സ് അ​ഹ്മ്മ​ദ് ഫ​ത്തി, ഇ​യ്ദ അ​ൽ മെ​ൻ​ഹാ​ലി എ​ന്നി​വ​രു​ടെ സം​ഗീ​ത പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​ന ച​ങ്ങി​ന് കൊ​ഴു​പ്പേ​കി. ആ​രി​ഫ് അ​ൽ ഖാ​ജ ര​ചി​ച്ച് ഖാ​ലി​ദ് നാ​സ​ർ ഇൗ​ണ​മി​ട്ട ഗാ​ന​മാ​ണ് ഇ​വ​ർ ആ​ല​പി​ച്ച​ത്. 600 യു.​എ.​ഇ​യി​ൽ നി​ന്നും ലോ​ക​ത്തിെ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള 600 ഒാ​ളം ക​ലാ​കാ​ര​ന്മാ​ർ ച​ട​ങ്ങിെ​ൻ​റ ഭാ​ഗ​മാ​യി.

ഇ​മി​റാ​ത്തി ക​ലാ​കാ​ര​ന്മാ​ർ പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി മൈ​താ​ന​ത്തി​ലെ​ത്തി. വാ​ദ്യ ഘോ​ഷ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഒ​റി​ഗാ​മി ഫാ​ൽ​ക്ക​ണു​ക​ൾ മൈ​താ​ന​ത്തി​ന് ചു​റ്റും ചി​റ​ക​ടി​ച്ചു. ടൂ​ർ​ണ​മെ​ൻ​റിെ​ൻ​റ ഭാ​ഗ്യ ചി​ഹ്നം ‘ മ​ൻ​സു​ർ’ ഏ​ഷ്യ​യെ യു.​എ.​ഇ​ക്ക് വേ​ണ്ടി സ്വാ​ഗ​തം ചെ​യ്തു. ഏ​ഷ്യ​ൻ ക​പ്പിെ​ൻ​റ പു​തി​യ ട്രോ​ഫി​യു​ടെ പ​ടു​കൂ​റ്റ​ൻ മാ​തൃ​ക താ​മ​ര​യി​ത​ളു​ക​ളാ​ൽ അ​ല​ങ്ക​രി​ച്ച് മൈ​താ​നി​യു​ടെ ന​ടു​വി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. ആ​തി​ഥേ​യ​രാ​യ യു.​എ.​ഇ​യും ബ​ഹ്റൈ​നും ത​മ്മി​ലാ​യി​രു​ന്നു ആ​ദ്യ മ​ൽ​സ​രം. ക​ളി​യി​ൽ ഇ​രു​വ​രും ഒാ​രോ ഗോ​ള​ടി​ച്ച് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

Tags:    
News Summary - afc asian cup-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.