അബൂദബി: അബൂദബി നാഷനൽ ഒായിൽ കമ്പനിയിൽ (അഡ്നോക്) നിന്ന് കൊണ്ടുപോയ ക്രൂഡോയിൽ മംഗളൂരുവിലെത്തിച്ച് സംഭരണകേന്ദ്രത്തിലേക്ക് മാറ്റി. അഡ്നോക്കും ഇന്ത്യൻ സർക്കാർ കമ്പനിയായ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവസ് ലിമിറ്റഡും (െഎ.എസ്.പി.ആർ.എൽ) തമ്മിലുള്ള കരാർ പ്രകാരം ആദ്യ ചരക്ക് കൊണ്ടുപോയ കപ്പൽ ആറ് ദിവസത്തെ യാത്രക്ക് ശേഷമാണ് മംഗളൂരുവിലെത്തിയത്. കപ്പലിന് അഡ്നോക്, െഎ.എസ്.പി.ആർ.എൽ അധികൃതർ ചേർന്ന് സ്വീകരണം നൽകി.
തന്ത്രപ്രധാനമായ ഇൗ പദ്ധതി നടപ്പാക്കാൻ അഡ്നോകും െഎ.എസ്.പി.ആർ.എല്ലും അക്ഷീണം പ്രവർത്തിച്ചതായി അഡ്നോക് മാർക്കറ്റിങ്^സെയിൽസ്-ട്രേഡിങ് ഡയറക്ടർ അബ്ദുല്ല സാലിം ആൽ ദാഹിരി പറഞ്ഞു. അഡ്നോകുമായുള്ള കരാർ ഇരു രാജ്യങ്ങൾക്കുമിടയിലെ സമ്പന്നമായ ചരിത്രത്തിൽ അധിഷ്ഠിതമായതും പുതിയ നിരവധി അവസരങ്ങൾ തുറക്കുന്നതുമാണെന്ന് െഎ.എസ്.പി.ആർ.എൽ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ എച്ച്.പി.എസ് അഹൂജ അഭിപ്രായപ്പെട്ടു.
മേയ് 12നാണ് 20 ലക്ഷം ബാരൽ ഇന്ധനം നിറച്ച കപ്പൽ അബൂദബിയിൽനിന്ന് മംഗളൂരുവിലേക്ക് പുറപ്പെട്ടത്. അഡ്നോക്കും െഎ.എസ്.പി.ആർ.എല്ലും തമ്മിലുള്ള കരാറിെൻറ ഭാഗമായുള്ള ആദ്യ ചരക്കാണ് ഇത്. മൊത്തം 58.6 ലക്ഷം ബാരലാണ് മംഗളൂരു സംഭരണകേന്ദ്രത്തിെൻറ ശേഷി. ഇന്ത്യൻ കമ്പനികളായ ഒായിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ (ഒ.എൻ.ജി.സി) വിദേശ്, ഇന്ത്യൻ ഒായിൽ കമ്പനി, ഭാരത് പെട്രോ റിസോഴ്സസ് ലിമിറ്റഡ് എന്നിവയുടെ കൺസോർഷ്യത്തിന് അബൂദബിയുടെ ലോവർ സകും എണ്ണപര്യവേക്ഷണ പദ്ധതിയിൽ പത്ത് ശതമാനം ഒാഹരി അനുവദിച്ചതായി അഡ്നോക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എണ്ണ സംഭരണ കരാർ നടപ്പാക്കാൻ നടപടി തുടങ്ങിയത്. 2040 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ഉൗർജ ആവശ്യം മറ്റേതൊരു രാജ്യത്തേക്കാളും കൂടുമെന്ന് അന്താരാഷ്ട്ര ഉൗർജ ഏജൻസി (െഎ.ഇ.എ) പ്രവചിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഉൗർജ ആവശ്യത്തിെൻറ 82 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ എട്ട് ശതമാനമാണ് യു.എ.ഇയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.