അബൂദബി: കായികപ്രേമികളുടെ പ്രിയം പിടിച്ചുപറ്റിയ അഡ്‌നോക് അബൂദബി മാരത്തണ്‍ ഡിസംബര്‍ 17ന് നടക്കും. കഴിഞ്ഞവര്‍ഷം നടന്ന മാരത്തണില്‍ വിവിധ പ്രായക്കാരായ 12000ത്തിലേറെ പേരാണ് പങ്കെടുത്തത്.
മാരത്തൺ ഒരുക്കങ്ങളുടെ ഭാഗമായി മൂന്ന് ചെറിയ മാരത്തണുകളും സംഘടിപ്പിക്കുന്നുണ്ട്. പരമ്പരയിലെ ആദ്യ ഓട്ടം സപ്തംബര്‍ നാലിന് യാസ് മാളിലാണ് നടക്കുക. മാളിനുള്ളിലെ അഞ്ചുകിലോമീറ്റര്‍ ഓട്ടമോ അല്ലെങ്കില്‍ ഒരു കിലോമീറ്ററോ മൂന്നുകിലോമീറ്ററോ ഇനത്തില്‍ പങ്കെടുക്കാം. രണ്ടാമത്തെ ഓട്ടം ഒക്ടോബര്‍ എട്ടിന് അല്‍ ഐനിലെ ഹസ്സ ബിന്‍ സായിദ് സ്‌റ്റേഡിയത്തിലാണ്.
10, 5, 3 കിലോമീറ്റര്‍ ദൂരങ്ങളിലാണ് ഇവിടെ ഓട്ടം ക്രമീകരിച്ചിരിക്കുന്നത്. നവംബര്‍ അഞ്ചിന് യാസ് ഐലന്‍ഡിലാണ് മൂന്നാമത്തെ മാരത്തണ്‍. 21.5 കിലോമീറ്റര്‍, 3 കിലോമീറ്റര്‍, 5 കിലോമീറ്റര്‍ ഇനങ്ങളില്‍ കായികപ്രേമികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഓരോ മാരത്തണിലും പങ്കെടുക്കുന്നതിന് 55 ദിര്‍ഹമാണ് രജിസ്‌ട്രേഷന്‍ ഫീസ്. യാസ് ഐലന്‍ഡിലെ ഹാഫ് മാരത്തണിന് 175 ദിര്‍ഹം അടയ്ക്കണം. എല്ലാ മാരത്തണിലും പങ്കെടുക്കുന്നവര്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ടുണ്ടാവും. അഡ്‌നോക് അബൂദബി മാരത്തണില്‍ രജിസ്റ്റര്‍ ചെയ്താല്‍ എല്ലാ മാരത്തണിലും 30 ശതമാനമാണ് ഡിസ്‌കൗണ്ട് ലഭിക്കുക. സപ്തംബര്‍ 30ന് മുൻപ് അഡ്‌നോക് അബൂദബി മാരത്തണിന് ഔേദ്യാഗിക വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസില്‍ 10 ശതമാനം ഇളവ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.