റാസല്‍ഖൈമ: അടിയന്തര ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ വകുപ്പുകളും സുസജ്ജമാണെന്ന് റാസല്‍ഖൈമയില്‍ ചൊവ്വാഴ്ച്ച നടന്ന എമര്‍ജന്‍സി ആൻറ് ക്രൈസിസ് മാനേജ്മെൻറ് യോഗം വിലയിരുത്തി. ഏത് സാഹചര്യങ്ങളിലും ദേശീയ^-പ്രാദേശിക വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഊന്നല്‍. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത യോഗം വിപത്ഘട്ടങ്ങളെ അതിജീവിക്കുന്നതിനാവശ്യമായ ഭക്ഷ്യ വിഭവങ്ങളും രാജ്യത്ത് കരുതല്‍ ശേഖരമായുണ്ടെന്ന് വിലയിരുത്തി.
പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് റാസല്‍ഖൈമയില്‍ ക്രൈസിസ് മാനേജ്മെൻറ് ടീം പ്രവര്‍ത്തനം. റാക് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുന്തിര് മുഹമ്മദ് ബിന്‍ ശക്കര്, റാക് പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി, റാക് എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ സെന്റര്‍ ഡയറക്ടര്‍ ഫലാഹ് മുഹമ്മദ് അല്‍ ഹറഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.