അബൂദബി: പതിനാറാമത് അന്താരാഷ്ട്ര ഹണ്ടിങ്^ഇക്വിസ്ട്രിയൻ എക്സിബിഷൻ (അഡിഹെക്സ്) സെപ്റ്റംബർ 25ന് തുടങ്ങും. അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന പ്രദർശനം 29 വരെ നീളുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താെൻറ പൈതൃകം ആഘോഷിക്കുന്നതാകും ഇത്തവണത്തെ അഡിഹെക്സ്. ദഫ്റ മേഖല പ്രതിനിധിയും എമിറേറ്റ്സ് ഫാൽകണേഴ്സ് ക്ലബ് ചെയർമാനുമായ ൈശഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലാണ് പ്രദർശനം നടക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രദർശകർ മേളയിൽ പെങ്കടുക്കും. പരിസ്ഥിതി സംരക്ഷണം, ഹണ്ടിങ്, സഫാരി, ആയുധങ്ങൾ, ഫാൽക്കൺറി, ഇക്വിസ്ട്രിയൻ, മറൈൻ സ്പോർട്സ് തുടങ്ങി വിവിധ മേഖലകളിലെ ദേശീയ^അന്തർദേശീയ കമ്പനികൾ ഭാഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.