നടൻ രവീന്ദ്ര​െൻറയും മകളുടെയും കോവിഡ്​ പരിശോധനാ ഫലം നെഗറ്റീവ്

ദുബൈ: ഫ്രാൻസിൽ നിന്നെത്തിയ മകളെ സ്വീകരിക്കാൻ പോയതിനെ തുടർന്ന്​ കോവിഡ്​ പരിശോധനക്ക്​ വിധേയനാവേണ്ടി വന്ന പ ്രമുഖ മലയാള സിനിമാ താരം രവീന്ദ്ര​​െൻറ​ (ഡിസ്​കോ രവീന്ദ്രൻ) ഫലം നെഗറ്റീവ്​.

യു.എ.ഇയിലുള്ള രവീന്ദ്രനെ കാണാൻ കഴിഞ്ഞ എട്ടാം തീയതിയാണ്​ ഡോക്​ടറായ മകൾ എത്തിയത്​. പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന്​ പരിശോധനക്ക്​ വിധേയയായ മകൾക്ക്​ രോഗലക്ഷണം കണ്ടതിനെ തുടർന്ന്​ ​െഎസൊലേഷന്​ വിധേയയാക്കി.
പിന്നാലെ ജലദോഷം അനുഭവപ്പെട്ട രവീന്ദ്ര​നും ആരോഗ്യ അതോറിറ്റിയിൽ അറിയിക്കുകയും ഉടനെ പരി​േശാധനക്ക്​ വിധേയനാക്കി ഏകാന്ത വാസത്തിലാക്കുകയുമായിരുന്നു.

പിന്നീട്​ പരിശോധനാ ഫലം പുറത്തു വന്നപ്പോൾ രോഗമില്ലെന്ന്​ കണ്ടെത്തുകയായിരുന്നു. മകളുടെ ഫലം ആദ്യം പോസിറ്റീവ്​ ആയി രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട്​ നെഗറ്റീവ്​ ആണെന്ന്​ കണ്ടെത്തി.

Tags:    
News Summary - actor ravindran and daughter covid 19 result negative -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.