2017 ൽ നിരത്തിൽ പൊലിഞ്ഞത്​ 525 ജീവനുകൾ 

ദുബൈ: ഇൗ വർഷം ഡിസംബർ 23 വരെ യു.എ.ഇയിൽ ഉണ്ടായ റോഡപകടങ്ങളിൽ മരിച്ചത്​ 525 പേർ.  ​ആഭ്യന്തര​ മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ്​ ഇൗ വിവരമുള്ളത്​. ഇതിൽ 230 പേർ മരിക്കാൻ ഇടയായത്​ അമിത വേഗം മൂലമാണ്​.  2016 ലെ അപേക്ഷിച്ച്​ കാര്യമായ കുറവ്​ ഇൗ വർഷം ഉണ്ടായിട്ടുണ്ട്​. ആകെ 706 മരണമാണ്​ മുൻവർഷം സംഭവിച്ചത്​. ഇതിൽ 312 എണ്ണം​ അമിത വേഗം മൂലമായിരുന്നു​. പുതിയ വിവരങ്ങളുടെ അടിസ്​ഥാനത്തിൽ അമിത വേഗത്തിനെതിരെ ജനുവരി ഒന്ന്​ മുതൽ ദേശീയ തലത്തിൽ ബോധവത്​ക്കരണ പരിപാടികൾ ആരംഭിക്കും.

അമിതവേഗം കൊലപാതകത്തിലെത്തരുതെന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ക്യാമ്പയിൽ മൂന്ന്​ മാസം നീളും. ഇതി​​െൻറ ഭാഗമായി സർവകലാശാലകളിലും സ്​പോർട്​സ്​ ക്ലബുകളിലും ബോധവൽക്കരണ ക്ലാസുകളും ലഘുലേഖ വിതരണവും നടത്തും. ഷോപ്പിങ്​ മാളുകളിലും മറ്റ്​ സ്​ഥലങ്ങളിലും പ്രദർശനങ്ങളും മറ്റും ഉണ്ടാവുകയും ചെയ്യും. ഉപ പ്രധാമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്​ സൈഫ്​ ബിൻ സായദി​െൻ നേത​ൃത്തിലായിരിക്കും ബോധവൽക്കരണ പരിപാടികൾ നടക്കുക. 2010 മുതൽ എല്ലാ വർഷവും ഇത്തരം ക്യാമ്പയിനുകൾ നടത്താറുണ്ടെന്ന്​ ഫെഡറൽ ട്രാഫിക്​ കൗൺസിൽ ഡയറക്​ടറും ദുബൈ ​പൊലീസിലെ അസിസ്​റ്റൻറ്​ കമാൻറർ ഇൻ ചീഫുമായ മേജർ ജനറൽ മുഹമ്മദ്​ സൈഫ്​ അൽ സഫീൻ പറഞ്ഞു. ഇൗ വർഷം ഇതുവരെ 1535 അപകടങ്ങൾ​ രാജ്യത്ത്​ ഉണ്ടായി​. കഴിഞ്ഞ വർഷം ഇത്​ 1787 ആയിരുന്നു. ഇൗ നിരക്ക്​ വീണ്ടും കുറക്കാനുള്ള തീവ്ര ശ്രമത്തിലാണ്​ പൊലീസ്​. 

വലിയ അപകടങ്ങളും മരണങ്ങളുമെല്ലാം നടക്കുന്നതി​​െൻറ ​പ്രധാന കാരണം അമിത വേഗമാണ്​. ഇതിനൊപ്പം മറ്റ്​ കാര്യങ്ങൾ കൂടി ചേരു​േമ്പാഴാണ്​ ദുരന്തം സംഭവിക്കുന്നത്​. മുന്നിൽ പോകുന്ന വണ്ടിയുമായി സുരക്ഷിതമായ അകലം പാലിക്കാത്തതാണ്​ ഇതിൽ പ്രധാനം. മുന്നിലെ വാഹനത്തി​​െൻറ ടയർ പൊട്ടി നിയന്ത്രണം വിടുകയോ മറ്റോ​ ചെയ്​താൽ പിന്നിലുള്ള വാഹനത്തിനും അപകടം ഉറപ്പാണ്​. ഇൗ വർഷം 80 കിലോമീറ്റർ വേഗപരിധി ലംഘിച്ച്​ വാഹനമോടിച്ച 5395 പേരിൽ നിന്ന്​ പിഴ ഇൗടാക്കിയിട്ടുണ്ട്​.

70 കിലോമീറ്റർ പരിധി ലംഘിച്ച 56,633 പേർക്കും, 60 കിലോമീറ്റർ പരിധി ലംഘിച്ച 100,296 പേർക്കും പിഴയൊടുക്കേണ്ടി വന്നു. 
80 കിലോമീറ്റർ പരിധി ലംഘിച്ചവരുടെ എണ്ണം സൂചിപ്പിക്കുന്നത്​ അടിയന്തിരമായി ഇടപെടേണ്ട സ്​ഥിതി വിശേഷം ഉണ്ടെന്നാണെന്ന്​ അൽ സഫീൻ പറഞ്ഞു. വേഗപരിധി സംബന്ധിച്ച്​ ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്​ ഏത്​ മാർഗവും സ്വീകരിക്കാൻ പൊലീസ്​ സ്​റ്റേഷനുകൾക്ക്​ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്​. ലക്ഷം പേർക്ക്​ അഞ്ച്​ അപകടമരണം എന്ന നിലയിലേക്ക്​ കുറച്ചുകൊണ്ടുവരാൻ നടത്തിയ ശ്രമം വിജയമായിരുന്നുവെന്നും നിലവിൽ ലക്ഷം പേർക്ക്​ 4.4 മരണം എന്നതാണ്​ നിലയെന്നും അദ്ദേഹം പറഞ്ഞു. ശൈഖ്​ സായിദ്​ റോഡിലും എമിറേറ്റ്​ റോഡിലും പരമാവധി വേഗം കുറച്ചത്​ അടക്കം നിരവധി നടപടികൾ സ്വീകരിച്ചതി​​െൻറ അടിസ്​ഥാനത്തിലാണ്​ ഇൗ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - accidents-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.