ദുബൈ: ഉമ്മുൽ ഖുവൈൻ എമിറേറ്റ്സ് റോഡിൽ ചൊവ്വാഴ്ച നടന്ന വാഹനാപകടത്തിൽ മൂന്ന് ഏഷ്യൻ വംശജർ മരണപ്പെട്ടു. രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൽക്ഷണ മരണമാണ് സംഭവിച്ചത്. ഇടിച്ച വാഹനങ്ങളിൽ മൂന്നു പേർ കുടുങ്ങിക്കിടക്കുന്നു എന്ന സന്ദേശം ലഭിച്ച് ഉമ്മുൽ ഖുവൈൻ സിവിൽ ഡിഫൻസ് സംഭവ സ്ഥലത്ത് പാഞ്ഞെത്തി രക്ഷാ പ്രവർത്തനം ആരംഭിക്കുകയായിരുന്നുവെന്ന് ഡിവിൽ ഡിഫൻസ് ഡി.ജി കേണൽ ഹസൻ അലി മുഹമ്മദ് ബിൻ സുർമ് അറിയിച്ചു. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ശരീരങ്ങൾ വാഹനങ്ങളിൽ നിന്ന് പുറത്തെത്തിച്ചത്. മൃതദേഹങ്ങൾ ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റി. ഗതാഗത നിയമങ്ങൾ പാലിക്കുകയും കൂട്ടി ഇടി ഒഴിവാക്കാൻ വാഹനങ്ങൾക്കിടയിൽ സുരക്ഷാ അകലം കൃത്യമായി സൂക്ഷിക്കുകയും വേണമെന്ന് കേണൽ ബിൻ സുർമ് യാത്രികരോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.