ഷാർജ: ഷാർജ– ദൈദ് റോഡിൽ ബസ് മലക്കം മറിഞ്ഞതിനെ തുടർന്ന് ഗുരുതര പരിക്കേറ്റവരെ രക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയത്തിെൻറ എയർ ആംബുലൻസെത്തി. എട്ട് ഏഷ്യൻ തൊഴിലാളികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച പകലായിരുന്നു അപകടം. പരിക്കിെൻറ ഗൗരവം കണക്കിലെടുത്ത്, തിരക്ക് പിടിച്ച ദൈദ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ വഴി തിരിച്ച് വിട്ട് ഹെലികോപ്റ്ററെത്തുകയായിരുന്നു. തിരക്ക് പിടിച്ച റോഡിലൂടെ സാധാരണ ആംബുലൻസിൽ കൊണ്ട് പോയാൽ പരിക്കേറ്റവരുടെ നില വഷളാകുമെന്നത് കണക്കിലെടുത്താണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.