ദുബൈ: വാഹനങ്ങൾ കൂട്ടിയിടിച്ച് ഗർഹൂദ് പാലത്തിൽ അപകടം. വെള്ളിയാഴ്ച ഉച്ചക്കാണ് മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്. രണ്ടു പേർക്ക് പരിക്കേറ്റു. രണ്ട് കാറുകൾ കൂട്ടിയിടിച്ച് പാലത്തിെൻറ അരികിൽ ഇടിച്ചുകയറുകയായിരുന്നു. മൂന്നാമതെത്തിയ വാഹനവും ഇവയിൽ ഇടിച്ചു. ഒരാളുടെ പരിക്ക് സാരമുള്ളതാണ്. ഒരു കാർ പൂർണമായും തകർന്നു. ദുബൈ പൊലീസ് പട്രോൾ സംഘവും ആംബുലൻസും സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. വാഹനമോടിക്കുന്നവർ നിയമം പാലിച്ച് അമിതവേഗവും മറികടക്കലുമില്ലാതെ ശ്രദ്ധാപൂർവം നീങ്ങിയാൽ അപകടങ്ങൾ തടയാനാകുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.