അജ്മാൻ: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാനിടിച്ച് പെരിന്തൽമണ്ണ സ്വദേശി അജ്മാനിൽ മരിച്ചു. പെരിന്തൽമണ്ണ വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലൻ (51) ആണ് മരിച്ചത്. എലൈറ്റ് ഗ്രൂപ്പിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തു കൊണ്ടിരുന്ന അദ്ദേഹം അജ്മാൻ അമ്മാൻ സ്ട്രീറ്റിൽ തന്‍റെ കാർ നിർത്തിയ ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
സാരമായ പരിക്കേറ്റ ശ്രീലേഷിനെ പോലീസ് അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതനായ വട്ടക്കണ്ടത്തിൽ ഗോപാലന്‍റെയും കമലത്തിന്‍റെയും മകനാണ്.
എൻ.എം.സി ഹോസ്പിറ്റൽ ഫാർമസിസ്റ്റായ ശില്പയാണ് ഭാര്യ. മകൻ: ശ്രാവൺ പഠനവുമായി ബന്ധപ്പെട്ട് യു.കെയിലും മകൾ ശ്രേയ നാട്ടിലുമാണുള്ളത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.