റാസല്‍ഖൈമ: വാഹനങ്ങളില്‍ മികച്ച ടയറുകള്‍ ഉപയോഗിച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ഹുമൈദി നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘അപകടരഹിത വേനല്‍ക്കാലം’ പ്രചാരണത്തോടനുബന്ധിച്ച് വാഹന ഭാഗങ്ങള്‍ മികച്ചതാക്കേണ്ടതിന്െറ ആവശ്യകതയിലേക്ക് ശ്രദ്ധ ക്ഷണിച്ചായിരുന്നു റാസല്‍ഖൈമയില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടികള്‍. ഇതിെൻറ ഭാഗമായി തയാറാക്കിയ ലഘുലേഖകളും ഡ്രൈവര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്തു. പ്രാഥമിക പരിശോധനകള്‍ നടത്താതെ നിരത്തിലിറക്കുന്ന വാഹനങ്ങളാണ് അധികവും വഴികളില്‍ കുടുങ്ങുന്നത്. ടയറുകളിലെ മര്‍ദം, റേഡിയേറ്റര്‍, താപനില തുടങ്ങിയവ പരിശോധിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വാഹന ഭാഗങ്ങള്‍ മാറുമ്പോള്‍ മികച്ചവ ലഭ്യമാക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കണമെന്ന് സെന്‍ട്രല്‍ ഓപ്പറേഷന് പ്രതിനിധി അബ്ദുല്ലത്തീഫ് അല്‍ സര്ക്കല് അഭിപ്രായപ്പെട്ടു. നിലവാരം കുറഞ്ഞ സ്പെയര്‍ പാര്‍ട്സുകള്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.