അബൂദബി: അൽറഹ്ബയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി ഉൾപ്പെടെ നാലുപേർ മ രിച്ചു. കോഴിക്കോട് കൈതപ്പൊയിൽ കാക്കനാട് ടോമി കുഞ്ഞുവാണ് (52) മരിച്ച മലയാളി. കശ്മീർ സ്വദ േശി ഷിറാസ് അൽ ഉസ്മാൻ, തമിഴ്നാട് സ്വദേശി വസന്തകുമാർ ലോറൻസ് സാവിരി മുത്തു, സിംബാബ്വെ സ്വദേശി എന്നിവരാണ് മരിച്ച മറ്റുള്ളവർ.
അബൂദബിയിലെ റൂഹ് അൽ ഇത്തിഹാദ് സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു ടോമി. മാലദ്വീപിൽ അധ്യാപകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ആഗസ്റ്റിലാണ് അബൂദബി സർക്കാർ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. സഹപ്രവർത്തകരോടൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച രാവിലെ 7.30ഓടെയാണ് അപകടം. സിംബാബ്വെക്കാരനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം. ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്കുശേഷം നാട്ടിലേക്കു കൊണ്ടുപോകും. ഷൈനിയാണ് ടോമിയുടെ ഭാര്യ. രണ്ടു മക്കളുണ്ട്. കഴിഞ്ഞയാഴ്ച ഇതേ റോഡിലുണ്ടായ മെറ്റാരു അപകടത്തിൽ ആറുപേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.