???? ???????? ?????????????????????????????? ??????? ????????? ??????

റാസല്‍ഖൈമയില്‍ വാഹനാപകടം; ഒരു മരണം

റാസല്‍ഖൈമ: എമിറേറ്റില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ 38കാരനായ സ്വദേശി യുവാവ് മരിച്ചു. 37കാരനായ മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹവും യു.എ.ഇ പൗരനാണ്. കനത്ത മഞ്ഞ് വീഴ്ചയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് റാക് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹസന്‍ ഇബ്രാഹിം പറഞ്ഞു. 
സംഭവമറിഞ്ഞയുടന്‍ പൊലീസ്, ആംബുലന്‍സ് വിഭാഗങ്ങള്‍ സംഭവ സ്ഥലത്ത്​ എത്തി  രക്ഷാപ്രവര്‍ത്തനം ചെയ്തു. 
മഞ്ഞ് വീഴ്ച്ച വരും ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്നും വാഹന യാത്രികര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. 
Tags:    
News Summary - accident death-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.