അക്കാഫ് പ്രഫഷനൽ ലീഗ് ട്രോഫി അനാച്ഛാദന ചടങ്ങ്
ദുബൈ: യു.എ.ഇയിലെ കോളജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്‌സ് സംഘടിപ്പിക്കുന്ന അക്കാഫ് പ്രഫഷണൽ ലീഗ് (എ.പി.എൽ) അഞ്ചാം സീസണിലേക്കുള്ള ട്രോഫി അനാച്ഛാദനവും ഫിക്ച്ചർ പ്രകാശനവും ദുബൈ മാർക്കോപോളോ ഹോട്ടലിൽ നടന്നു. മാധ്യമപ്രവർത്തകൻ കെ.ആർ. നായർ, മുൻ കേരള രഞ്ജി ക്യാപ്റ്റൻ സോണി ചെറുവത്തൂർ, മുൻ വനിതാ യു.എ.ഇ ക്രിക്കറ്റ് ക്യാപ്റ്റനും ഇ.സി.ബി ഡവലപ്മെന്‍റ് ഓഫിസറുമായ ഛായ മുഗൾ, അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
മുൻ യു.എ.ഇ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളും സഹോദരികളുമായ റിതിക രജിത്, റിനിത രജിത്, റിഷിത രജിത് എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. അഞ്ചാം സീസണിലും മുൻ വർഷങ്ങളിലെ പോലെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തന്നെ ബ്രാൻഡ് അംബാസഡറായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മാധ്യമപ്രവർത്തകൻ എം.സി.എ. നാസർ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി മനോജ് കെ.വി, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക്, ജോ. സെക്രട്ടറി രഞ്ജിത് കോടോത്ത്, ജോ. ട്രഷറർ ഷിബു മുഹമ്മദ്, എ.പി.എൽ അഡ്വൈസർ ബിന്ദു ആന്റണി, എ.പി.എൽ ജനറൽ കൺവീനർ രാജാറാം ഷാ, വനിതാ വിഭാഗം ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്, വൈസ് പ്രസിഡന്റ് ശ്രീജ സുരേഷ്, മുന്ന ഉല്ലാസ്, അഭിലാഷ് പിള്ള, എസ്‌കോം കോർഡിനേറ്റർമാരായ ബിന്ദ്യ ശ്രീനിവാസ്, ബിജു സേതുമാധവൻ, ജോൺ കെ. ബേബി, ഗോകുൽ ജയചന്ദ്രൻ, ലാൽ രാജൻ, സുമേഷ് സരളപ്പൻ, ജോ. കൺവീനർമാരായ റിഷാഫ്, ടിന്റു വർഗീസ്, സുധി സാഹിബ്, ശ്യാം ചന്ദ്രബാനു, ഷമീർ ഹുസ്സൈൻ, സലിം ചെറുപൊയിൽ, നിജിത് പനമുക്കത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.