അക്കാഫ് അസോസിയേഷൻ സംഘടിപ്പിച്ച വായനദിന പരിപാടിയിൽനിന്ന്
ദുബൈ: അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള അക്കാഫ് ലിറ്റററി ക്ലബിന്റെ നേതൃത്വത്തിൽ വായനദിനം ആഘോഷിച്ചു. അക്കാഫ് അസോസിയേഷന്റെ ഓഫിസിൽ നടത്തിയ ചടങ്ങിൽ എഴുത്തുകാരനും മാനേജ്മെന്റ് വിദഗ്ധനുമായ കരിമ്പുഴ രാമൻ മുഖ്യാതിഥിയായിരുന്നു. അദ്ദേഹത്തിന്റെ ‘വിജയഗാഥ’ എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ‘സോഷ്യൽ മീഡിയ/ ഓൺലൈൻ വായനകൾ ഗൗരവതരമായ വായനയെ വളർത്തുകയാണോ തളർത്തുകയാണോ?’ എന്ന വിഷയത്തിന്മേൽ ചർച്ചയും നടന്നു.
അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ്, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ സി.എൽ മുനീർ, വിൻസെന്റ് വലിയവീട്ടിൽ, ഷീല പോൾ, ലിറ്റററി ക്ലബ് ജോ. കൺവീനർമാരായ ലക്ഷ്മി ഷിബു, ഫെബിൻ ജോൺ, ടി.എൻ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ മുൻ ട്രഷററും എഴുത്തുകാരനുമായ നൗഷാദ് മുഹമ്മദ് ചർച്ചകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.