അബൂദബി: അബൂദബി ജുഡീഷ്യൽ വകുപ്പ് ആസ്ഥാനത്ത് ബുർജീൽ ആശുപത്രി അത്യാഹിത-പ്രഥമ ശുശ് രൂഷ കേന്ദ്രം സ്ഥാപിക്കും. ഇതു സംബന്ധിച്ച കരാറിൽ വി.പി.എസ് ഹെൽത്ത് കെയർ ചെയർമാനും മാനേ ജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലും അബൂദബി ജുഡീഷ്യൽ വകുപ്പ് അണ്ടർ സെക്രട്ടറി യൂസുഫ് സഇൗദ് അൽ ഇബ്രിയും ഒപ്പുെവച്ചു. ജുഡീഷ്യൽ ആസ്ഥാനത്തെ ജീവനക്കാർക്കും സന്ദർശകർക്കും അവശ്യഘട്ടങ്ങളിൽ സേവനം ഉറപ്പാക്കുന്നതിനാണ് ആരോഗ്യകേന്ദ്രം. അബൂദബിയിലെ സർക്കാർ മേഖലയിലെ സേവനങ്ങൾ മെച്ചപ്പെടുത്തണമെന്ന് ഉപ പ്രധാനമന്ത്രിയും ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ആരോഗ്യ കേന്ദ്രം തുറക്കുന്നത്.
ജുഡീഷ്യൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് എളുപ്പത്തിൽ മികച്ച ചികിത്സ ലഭ്യമാക്കാൻ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്ന് അണ്ടർ സെക്രട്ടറി യൂസുഫ് സഇൗദ് അൽ ഇബ്രി പ്രത്യാശ പ്രകടിപ്പിച്ചു. ജുഡീഷ്യൽ വകുപ്പ് ആസ്ഥാനത്ത് സേവനം ലഭ്യമാക്കാൻ കഴിയുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് വി.പി.എസ് ഹെൽത്ത് കെയർ മേധാവി ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ആരോഗ്യ കേന്ദ്രത്തിലൂടെ ജുഡീഷ്യൽ ആസ്ഥാനത്തെ ജീവനക്കാർക്കും സന്ദർശകർക്കും വിവിധ മെഡിക്കൽ-ഫാർമസി സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.