അബൂദബി: എണ്ണ ഉൽപാദനം വെട്ടിക്കുറച്ച ഒപെകിെൻറ നടപടി അടുത്ത വർഷത്തേക്ക് കൂടി നീട്ടാനുള്ള സാധ്യത ഏറെയാണെന്ന് ഉൗർജ^വ്യവസായ മന്ത്രി സുഹൈൽ ആൽ മസ്റൂഇ അഭിപ്രായപ്പെട്ടു. അഡിപെകിെൻറ ഭാഗമായ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടി നീട്ടുനത്തിന് ആരെങ്കിലും എതിരാണെന്ന് താൻ കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
നമക്ക് സുസ്ഥിര വിപണിയും ആരോഗ്യകരവുമാ വിലയും ആവശ്യമുണ്ട്. നിലവിൽ വില 40 യു.എസ് ഡോളറിനും 60 യു.എസ് ഡോളറിനുമിടയിൽ ചാഞ്ചാടുന്നതിൽ താൻ സന്തോഷവാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.