അബൂദബി: അബൂദബി സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളിൽ നടന്ന യു.എ.ഇ സി.ബി.എസ്.ഇ ക്ലസ്റ്റർ ഫുട്ബാളിൽ ഇരു വിഭാഗങ്ങളിലും അബൂദബി ഇന്ത്യൻ സ്കൂൾ ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലാണ് സ്കൂൾ നേട്ടം കരസ്ഥമാക്കിയത്. അണ്ടർ 17 വിഭാഗത്തിൽ അബൂദബി സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ രണ്ടാം സ്ഥാനം നേടി. അൽ വറഖ ഒൗർ ഒാൺ ഹൈസ്കൂളിനാണ് അണ്ടർ 19 വിഭാഗത്തിൽ രണ്ടാം സ്ഥാനം.
അണ്ടർ 17 വിഭാഗത്തിൽ ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ രോഹിത് ചന്ദ്രനാണ് മികച്ച കളിക്കാരൻ. മികച്ച ഡിഫൻഡറായി അബൂദബി ഇന്ത്യൻ സ്കൂളിലെ നീലകണ്ഠനും ഗോൾകീപ്പറായി ഇതേ സ്കൂളിലെ കണ്ണൻ നായരും തെരഞ്ഞെടുക്കപ്പെട്ടു. ഇതേ സ്കൂളിലെ സായിദ് ബിൻ വലീദ് ആണ് ടോപ് സ്കോറർ.അണ്ടർ 19 വിഭാഗത്തിൽ ദുബൈ ജെംസ് ഒൗർ ഒാൺ സ്കൂളിലെ റിക്സൻ ആണ് മികച്ച കളിക്കാരൻ. മികച്ച ഡിഫൻഡറായി ദുബൈ ദ മില്ലേനിയം സ്കൂളിലെ ജോഷ്വ, ഗോൾകീപ്പറായി ദുബൈ ഒൗർ ഒാൺ സ്കൂളിലെ സുമന്ത് എന്നിവരെ തെരഞ്ഞെടുത്തു. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂളിലെ ന്യുവൽ മാത്യുവാണ് ടോപ് സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.