കഴിഞ്ഞ വർഷം അബൂദബി സൈക്കിൾ പോലീസ്  കൈകാര്യം ചെയ്തത് 7500 കേസുകൾ 

അബൂദബി: അബൂദബി പോലീസി​​െൻറ  സൈക്കിൾ പട്രോൾ വിഭാഗം കഴിഞ്ഞ വർഷം  വിനോദ, പാർപ്പിട, വാണിജ്യ മേഖലകളിലായി കൈകാര്യം ചെയ്​തത്​  7500 കേസുകൾ.  അടിയന്തിര സമയത്ത് നഗരത്തി​​െൻറ മുക്കുമൂലകളിൽ മാനുഷിക സേവനങ്ങളും ദ്രുത പ്രതികരണവും  ലഭ്യമാക്കുക എന്ന  അബൂദബി പോലീസ്​ നയത്തി​​െൻറ ഭാഗമാണ്​ സജീവമായ സൈക്കിൾ പട്രോളിങ്​ എന്ന്​ ഡെപ്യൂട്ടി ജനറൽ സൂപ്പർവൈസർ മേജർ ഖാലിദ് ആൽ ഹാമിലി പറഞ്ഞു. ഈ സംരംഭം മുഖേന  പോലീസ് പൊതു സമൂഹവും തമ്മിലെ ബന്ധവും ഏറെ മെച്ചപ്പെട്ടു. 

അപകടങ്ങൾ ഉൾപ്പെടെയുള്ള വിവിധ കേസുകളിൽ അതിവേഗം ഇടപെടുന്നതിനൊപ്പം കേന്ദ്ര കമാൻഡ് മുറിയുമായി പ്രാഥമിക വിവരങ്ങളുമായി ആശയവിനിമയം നടത്തു  ജോലിയും ഇവർ നിർവഹിക്കും. മുന്നറിയിപ്പ് ലൈറ്റുകളുള്ള  നീല സൈക്കിളുകളിൽ മഞ്ഞ നിറ മേലങ്കിയും കറുത്ത പാൻറ​ും ധരിച്ച ഈ സമൂഹ പോലീസ് വിഭാഗത്തെ നഗരത്തി​​െൻറ വിവിധ ഭാഗങ്ങളിൽ കാണാം.

ചിലർ സിവിലിയൻ വസ്ത്രത്തിലും റോന്തു ചുറ്റുന്നുണ്ട്.  ഓരോ ദിവസവും 30 കിലോമീറ്റർ ദൂരം സൈക്കിളിൽ റോന്തുചുറ്റുന്ന  ഇവർക്ക്  ചുരുങ്ങിയത്  രണ്ട് ഭാഷകളെങ്കിലും സംസാരിക്കാനാകും. ഇത് ദേശവാസികളോടും പ്രവാസികളോടും എളുപ്പത്തിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നു.അബൂദബി പോലീസ് സേനയിൽ  ഇപ്പോൾ 34,000 ലധികം  ഉദ്യോഗസ്ഥർ  ഉണ്ട്,  2021 ആവുമ്പോഴേക്ക്​ 47,500 പോലീസ് ഓഫീസർമാർ ഉണ്ടാകും. തലസ്ഥാന നഗരിയിലെ ഓരോ 58 പേർക്കും ഒരു ഓഫീസർ എന്ന  തോതിൽ നഗരത്തി​​െൻറ സുരക്ഷ വർദ്ധിപ്പിക്കും.

Tags:    
News Summary - abudabi cycle-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.