അബൂദബി-കോഴിക്കോട്​ വിമാനം 15 മണിക്കൂർ വൈകി; യാത്രക്കാർ ദുരിതത്തിലായി

അബൂദബി: സ്​കൂളുകൾ പൂട്ടി കുടുംബങ്ങൾ നാട്ടിലേക്ക്​ തിരിച്ചു തുടങ്ങിയ ആദ്യ ദിനത്തിൽ തന്നെ എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം 14 മണിക്കൂറിലേറെ വൈകിയത്​ കൊടും ദുരിതമായി. വെള്ളിയാഴ്​ച പുലർച്ചെ 12.15ന്​ പുറപ്പെടേണ്ടിയിരുന്ന ​െഎ.എസ്​ 348 അബൂദബി-കോഴിക്കോട്​ വിമാനമാണ്​ കണക്കറ്റ്​ വൈകിയത്​.

വിമാനത്തിലേക്ക്​ കൊണ്ടു പോകാൻ ഒരു സംഘം യാത്രക്കാരെ ബസിൽ കയറ്റിയ ശേഷമാണ്​ സാ​േങ്കതിക തകരാറുണ്ടെന്ന വിവരം ലഭിച്ചത്​.  യാത്ര വൈകുമെന്ന്​ അറിയിപ്പ്​ നൽകി​െയങ്കിലും  വ്യക്​തമായ കാരണം പറയാൻ അധികൃതർക്ക്​ കഴിഞ്ഞിരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും കൃത്യമായ വിശദീകരണമോ ഉറപ്പോ നൽകാതെ വന്നപ്പോൾ യാത്രക്കാർ റീ ഫണ്ടും താമസ സൗകര്യവും ആവശ്യപ്പെട്ടു. 170 ലേറെ യാത്രക്കാരാണ്​ പുറപ്പെടേണ്ടിയരുന്നത്​.

ഏറെ വൈകി  ഹോട്ടലിൽ താമസസൗകര്യം നൽകാൻ സമ്മതിച്ചെങ്കിലും എല്ലാ യാത്രക്കാർക്കും മുറികൾ ലഭിച്ചപ്പോഴേക്കും ഏറെ വൈകി. ഉച്ചക്ക്​ 12മണിക്ക്​ പുറപ്പെടുമെന്നും നാലു മണിക്ക്​ പുറപ്പെടുമെന്നുമെല്ലാം ഇടക്കിടെ അറിയിപ്പുകൾ വന്നെങ്കിലും തീരുമാനമായില്ല. പിന്നീട്​ വൈകീട്ട്​ 6.45 ഒാടെയാണ്​ യാത്രക്കാരെ വിമാനത്തിലേക്ക്​ കയറ്റി പുറപ്പെടുമെന്ന്​ അറിയിപ്പു ലഭിച്ചത്​. കുഞ്ഞുങ്ങളുമൊന്നിച്ച്​ യാത്രക്ക്​ ഒരുങ്ങിയ കുടുംബങ്ങളും നോമ്പനുഷ്​ഠിക്കുന്ന യാത്രക്കാരുമെല്ലാം ഏറെ ബുദ്ധിമുട്ടി.  
 

Tags:    
News Summary - abudabi-calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.