അബൂദബി: അബൂദബിയിലുണ്ടാകുന്ന ബൈക്കപകടങ്ങളിൽ പകുതിയുമുണ്ടാക്കുന്നത് യുവാക്കളാണെന്ന് കണക്കുകൾ. അബൂദബി പൊ ലീസ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണ് അപകടങ്ങളിൽ പെടുന്നത്. 2016 മുതൽ 2018 നവം ബർ വരെയുള്ള കാലയളവാണ് പൊലീസ് വിശകലനം െചയ്തിരിക്കുന്നത്. ആകെ അപകടങ്ങളിൽ അഞ്ച് ശതമാനവും ബൈക്കുകൾ ഉണ്ടാക്കിയവയാണ്. അമിത വേഗം, ലേൻ മര്യാദകൾ പാലിക്കാതെയുള്ള സഞ്ചാരം, യാത്രക്കിടയിൽ നിയന്ത്രണം നഷ്ടപ്പെടുക, പ്രധാന റോഡിലേക്ക് അപകടകരമായി കടന്നുചെല്ലുക, ചുവന്ന സിഗ്നൽ മറികടക്കുക, വളഞ്ഞും പുളഞ്ഞും ഒാടിക്കുക എന്നിവയൊക്കെയാണ് അപകടത്തിന് കാരണങ്ങൾ.
ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയടക്കം ബോധവത്ക്കരണം നടത്തുകയാണ് പൊലീസ്, അൽ െഎനിലും അൽ ദർഫയിലും അടക്കം ബോധവത്ക്കരണ പരിപാടികൾ നടത്തുന്നുണ്ട്. റസ്റ്റോറൻറുകളിലെയും മറ്റു കമ്പനികളിലെയും വിതരണ ജീവനക്കാർ കൂടുതൽ ശ്രദ്ധിച്ച് ബൈക്ക് ഒാടിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മുന്നിലുള്ള വാഹനവുമായി ആവശ്യത്തിന് അകലം പാലിക്കണം. ശരിയായ രീതിയിലുള്ള ഹെൽമറ്റ് ധരിക്കണമെന്നും പൊലീസ് നിർദേശിക്കുന്നു. കുട്ടികളെ ശ്രദ്ധിക്കണമെന്ന് രക്ഷിതാക്കൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികൾക്ക് നൽകുന്ന ഇലക്ട്രിക് ബൈക്കുകളുമായി അവർ റോഡിലിറങ്ങുന്നത് അപകടത്തിന് കാരണമാകുന്നുവെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.