?????? ????????????? ???????????????? ???????? ???????? ??? ??????

അബൂദബി വിമാനത്താവളത്തിൽ പുതിയ കൗണ്ടർ; 30 മിനിറ്റിനകം വിസ

അബൂദബി: വിസ അപേക്ഷകളിൽ നടപടി സ്വീകരിക്കാൻ അബൂദബി അന്താരാഷ്​ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ പുതിയ കൗണ്ടർ പ്രവർത്തനം തുടങ്ങി. യു.എ.ഇയിലേക്ക്​ വരുന്നവർക്കും ട്രാൻസിറ്റ്​ യാത്രക്കാർക്കും കൗണ്ടറിൽനിന്ന്​ വിസ അനുവദിക്കും. 15 മുതൽ 30 മിനിറ്റിനകം യാത്രക്കാർക്ക്​ വിസ കൈപ്പറ്റാൻ സാധിക്കും. അബൂദബി വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന ഏത്​ രാജ്യത്തെയും ട്രാൻസിറ്റ്​ യാത്രക്കാർക്ക്​ 96 മണിക്കൂർ (നാല്​ ദിവസം) വിസ കൗണ്ടർ വഴി നൽകും. 300 ദിർഹമാണ്​ വിസക്ക്​ ഇൗടാക്കുക.

അബൂദബി സാംസ്​കാരിക^വിനോദസഞ്ചാര വകുപ്പ്​, അബൂദബി എയർപോർട്ട്​സ്​, ഇത്തിഹാദ്​ എയർവേസ്​, അബൂദബി ജനറൽ ഡയറക്​ടറേറ്റ്​ ഒാഫ്​ റെസിഡൻസ്​ ആൻഡ്​ ഫോറിൻ അ​ഫയേഴ്​സ്​ എന്നിവ ചേർന്നാണ്​ പുതിയ കൗണ്ടറി​​െൻറ പ്രഖ്യാപനം നടത്തിയത്​. വിനോദസഞ്ചാരികളുടെ അനുഭവം സമ്പുഷ്​ടമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘ലൈഫ്​ ഇൻ അബൂദബി’ സംരംഭത്തി​​െൻറ ഭാഗമായാണ്​ കൗണ്ടർ ആരംഭിച്ചത്​.  ട്രാൻസിറ്റ്​ യാത്രക്കാർക്ക്​ നാല്​ മണിക്കൂറിലധികം ഇടവേളയുണ്ടെങ്കിലേ വിസ ലഭിക്കൂ. കൗണ്ടറിന്​ പുറമെ നിശ്ചിത പോർട്ടൽ വഴിയും ട്രാൻസിറ്റ്​ വിസ അനുവദിക്കും. താമസ കാലാവധി നീട്ടുന്നവർക്ക്​ ട്രാൻസിറ്റ്​ വിസ സന്ദർശക വിസയിലേക്ക്​ മാറ്റാനും സാധിക്കും.

റെസിഡൻസി ആൻഡ്​ ​ഫോറിൻ അഫയേഴ്​സ്​ വകുപ്പ്​ വിനോദസഞ്ചാര മേഖലയിലെ കമ്പനികൾക്ക്​ രജിസ്​ട്രേഷൻ നടപടി സൗകര്യം ഒരുക്കിയതായും നിരവധി ശിൽപശാലകൾ സംഘടിപ്പിച്ചതായും ഡയറക്​ടർ ജനറൽ ബ്രിഗേഡിയർ മൻസൂർ അഹ്​മദ്​ അലി ആൽ ദാഹേരി വ്യക്​തമാക്കി. വിനോദസഞ്ചാര, സാമ്പത്തിക, വിദ്യാഭ്യാസ രംഗത്ത്​ മേഖലയിലെ നേതൃസ്​ഥാനം നിലനിർത്താനുള്ള രാജ്യത്തി​​െൻറ പ്രയത്​നങ്ങളെ ശക്​തിപ്പെടുത്തുന്നതാണ്​ പുതിയ വിസ സംവിധാനമെന്നും അദ്ദേഹം അഭിപ്രായ​െപ്പട്ടു. 

96 മണിക്കൂർ വിസ നിരവധി ട്രാൻസിറ്റ്​ യാത്രക്കാരെ അബൂദബിയിലെ വിവിധ കേന്ദ്രങ്ങളിലേക്ക്​ ആകർഷിക്കാൻ കാരണമാകുമെന്ന്​ അബൂദബി എയർപോർട്ട്​സ്​ ആക്​ടിങ്​ ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫിസർ അബ്​ദുൽ മജീദ്​ ആൽ ഖൂരി പറഞ്ഞു. പുതിയ വിസ സംവിധാനം പ്രതിവർഷം അബൂദബി വിമാനത്താവളത്തിലൂടെ ​കടന്നുപോകുന്ന ഒന്നര കോടി ട്രാൻസിറ്റ്​ യാത്രക്കാർക്ക്​ ഉപകരിക്കുമെന്ന്​ അബൂദബി സാംസ്​കാരിക^വിനോദസഞ്ചാര വകുപ്പ്​ ഡയറക്​ടർ ജനറൽ സൈഫ്​ സഇൗദ്​ ഗോബാഷ്​ പറഞ്ഞു. 

Tags:    
News Summary - abudabi airport-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.