ചെ​റു​കി​ട സ​സ്യ ഉ​ൽ​പാ​ദ​ന ഫാ​മു​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ അ​ബൂ​ദ​ബി

അ​ബൂ​ദ​ബി: ചെ​റു​കി​ട ക​ര്‍ഷ​ക​രു​ടെ വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കാ​നും പ്രാ​ദേ​ശി​ക ഉ​ല്‍പ​ന്ന​ത്തെ പി​ന്തു​ണ​ക്കാ​നും അ​ബൂ​ദ​ബി​യി​ലെ ചെ​റു​കി​ട സ​സ്യ ഉ​ല്‍പാ​ദ​ന ഫാ​മു​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍.

പ്രാ​ദേ​ശി​ക കാ​ര്‍ഷി​ക ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​പ​ണി​യി​ല്‍ അ​വ​ക്ക് കൂ​ടു​ത​ല്‍ മ​ത്സ​ര​ക്ഷ​മ​ത ല​ഭി​ക്കു​ന്ന​തി​നു​മാ​യി ഫാ​മു​ക​ളി​ലെ സ​സ്യ ഉ​ൽ​പാ​ദ​ന ന​ട​പ​ടി​ക​ള്‍ക്ക് കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ നി​ശ്ച​യി​ക്കും.

അ​ബൂ​ദ​ബി​യി​ലെ കാ​ര്‍ഷി​ക മേ​ഖ​ല​യു​ടെ സു​സ്ഥി​ര വി​ക​സ​നം കൈ​വ​രി​ക്കു​ന്ന​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മു​ള്ള ചെ​റു​കി​ട ക​ര്‍ഷ​ക​രു​ടെ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നു​ള്ള അ​ബൂ​ദ​ബി സ​ര്‍ക്കാ​റി​ന്റെ പ്ര​തി​ബ​ദ്ധ​ത ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് അ​ബൂ​ദ​ബി കാ​ര്‍ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി​യി​ലെ (അ​ഡാ​ഫ്‌​സ) കാ​ര്‍ഷി​ക കാ​ര്യ വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ എ​ന്‍ജി​നീ​യ​ര്‍ അ​ഹ്മ​ദ് ഖാ​ലി​ദ് ഉ​സ്മാ​ന്‍ പ​റ​ഞ്ഞു.

മി​ക​ച്ച കാ​ര്‍ഷി​ക രീ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും കാ​ര്‍ഷി​ക വി​ള​ക​ളു​ടെ നി​ല​വാ​രം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നും ക​ര്‍ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് അ​വ​ര്‍ക്ക് പ​രി​ശീ​ല​ന​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ഡാ​ഫ്‌​സ ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക ക​ര്‍ഷ​ക​രി​ല്‍ നി​ന്ന് വി​ള​ക​ള്‍ നേ​രി​ട്ട് വാ​ങ്ങി അ​വ​രെ പി​ന്തു​ണ​ക്ക​ണ​മെ​ന്നും കാ​ര്‍ഷി​ക മേ​ഖ​ല​യെ പി​ന്തു​ണ​ച്ച് അ​ബൂ​ദ​ബി​യു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ കൈ​വ​രി​ക്ക​ണ​മെ​ന്നും അ​ഡാ​ഫ്‌​സ പൊ​തു​സ​മൂ​ഹ​ത്തോ​ട് അ​ഭ്യ​ര്‍ഥി​ച്ചു.

News Summary - Abu Dhabi to regulate small crop production farms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.