മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അബൂദബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനത്തിന് ബ്രഹ്മവാര്‍ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാര്‍ ഏലിയാസ് മുഖ്യകാര്‍മികത്വം വഹിക്കുന്നു
അബൂദബി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അബൂദബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം ബ്രഹ്മവാര്‍ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാര്‍ ഏലിയാസ് നിര്‍വഹിച്ചു.
കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, റാന്നി നിലക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇടവക വികാരി ഫാ. എല്‍ദോ എം. പോള്‍, സഹ വികാരി ഫാ. മാത്യു ജോണ്‍, യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലുള്ള ഓര്‍ത്തഡോക്സ് ദേവാലയങ്ങളിലെ വൈദികരും അബൂദബി മാര്‍ത്തോമ ഇടവകയിലെ വൈദികരും പങ്കെടുത്തു.
ഇടവക അംഗങ്ങളെ കൂടാതെ യു.എ.ഇയിലുള്ള ഓര്‍ത്തഡോക്സ് ദേവാലയങ്ങളിലെ സെക്രട്ടറിമാര്‍, ട്രസ്റ്റിമാര്‍, മറ്റ് അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.
ശിലാസ്ഥാപന കര്‍മപരിപാടികള്‍ക്ക് കത്തീഡ്രല്‍ ട്രസ്റ്റി തോമസ് ജോര്‍ജ്, സെക്രട്ടറി ഐ. തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.ജി. ഇട്ടി പണിക്കര്‍, ഫിനാന്‍സ് കണ്‍വീനര്‍ നൈനാന് ഡാനിയല്‍, ടെക്നിക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഫിനാന്‍സ് കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.