അബൂദബി: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് കുറഞ്ഞത് ഒരുവര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം പിഴയും ലഭിക്കുമെന്ന മുന്നറിയിപ്പുമായി അബൂദബി ജുഡീഷ്യല്‍ വകുപ്പ്. വ്യക്തിവിവരങ്ങളുടെ മോഷണവും മറ്റു തട്ടിപ്പുകളും അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകൾക്ക് കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് തടവോ പിഴയോ ഇതു രണ്ടും ഒരുമിച്ചോ വിധിക്കുന്നതിന് ഇടയാക്കുമെന്ന് വകുപ്പ് വ്യക്തമാക്കി.
പണമിടപാടുകള്‍ എപ്പോഴും ശരിയാണോ എന്ന് ഉറപ്പുവരുത്തിയ ശേഷം ചെയ്യണമെന്നും വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കുകയും സംശയാസ്പദ പ്രവര്‍ത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടന്‍ അധികൃതരെ അറിയിക്കണമെന്നും ജൂഡീഷ്യല്‍ വകുപ്പ് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് അബൂദബി ജുഡീഷ്യല്‍ വകുപ്പ് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.