അബൂദബി തീരത്ത് യു.എ.ഇ-ഇന്ത്യ നാവികസേനകൾ സംയുക്​തമായി പരിശീലനം നടത്തുന്നു 

അബൂദബി തീരത്ത്: യു.എ.ഇ-ഇന്ത്യ സംയുക്ത നാവികാഭ്യാസം

അബൂദബി: യു.എ.ഇ-ഇന്ത്യ നാവികസേനകൾ അബൂദബി തീരത്ത് 'സായിദ് തൽവാർ' സംയുക്ത നാവികാഭ്യാസ പരിശീലനവും പ്രകടനവും നടത്തി.

ഇരുരാജ്യങ്ങളും തമ്മിലെ സൈനിക സഹകരണത്തി​െൻറ മികവ്​ ഉയർത്തിക്കാട്ടുന്നതായിരുന്നു സംയുക്ത പരിശീലന അഭ്യാസ പ്രകടനം. ഇന്ത്യൻ വ്യോമസേനാമേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയയുടെ യു.എ.ഇ സന്ദർശനത്തിന് ഒരാഴ്​ചക്ക്​ ശേഷമാണ്​ സംയുക്ത നാവിക പരിശീലനം നടത്തിയത്​.

യു.എ.ഇയുടെ അൽ ദഫ്‌റ പടക്കപ്പലും എ.എസ്-565 ബി പാന്തർ ഹെലികോപ്ടറും അഭ്യാസത്തിൽ പങ്കെടുത്തു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐ.എൻ.എസ് കൊച്ചിയും സീ കിങ്​ എം.കെ. 42 ബി രണ്ട് ഹെലികോപ്ടറുകളും സംയുക്ത വ്യോമാഭ്യാസ പരിപാടിയിൽ പങ്കെടുത്തു.

നാവികസേനയുടെ സംയുക്ത അഭ്യാസത്തോടനുബന്ധിച്ച് തന്ത്രപരമായ പരിശീലനങ്ങൾ, തിരച്ചിൽ, രക്ഷാപ്രവർത്തനം, നാവികസേനകൾ തമ്മിലുള്ള പരസ്​പര സഹകരണവും സമന്വയവും വർധിപ്പിക്കുന്നതിനുള്ള ഇലക്ട്രോണിക് യുദ്ധപരിശീലനം എന്നിവ നടത്തിയതായി ഇന്ത്യൻ നാവികസേനാവക്താവ് കമാൻഡർ വിവേക് മദ്‌വാൽ പറഞ്ഞു.

Tags:    
News Summary - Abu Dhabi coast: UAE-India joint naval exercise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.