യു.എ.ഇ അംബാസഡർ യൂസുഫ്​ അൽ ഉതൈബ

അബുദാബി ആക്രമണം: ഹൂതികൾ മിസൈലുകൾ ഉപയോഗിച്ചെന്ന്​

ദുബൈ: അബൂദബിയിൽ മൂന്നു പേരുടെ മരണത്തിന്​ കാരണമായ ആക്രമണത്തിന്​ ഹൂതികൾ ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതായി വെളിപ്പെടുത്തൽ.

യു.എസിലെ യു.എ.ഇ അംബാസഡർ യൂസുഫ്​ അൽ ഉതൈബയാണ്​ നിർണായകമായ കാര്യം അമേരിക്കയിൽ ഒരു ചടങ്ങിൽ സംസാരിക്കവെ വ്യക്​തമാക്കിയത്​.

നേരത്തെ ഡ്രോണുകൾ മാത്രമാണ്​ ഉപയോഗിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

ആദ്യമായാണ്​ മിസൈൽ ഉപയോഗിച്ചതായി ഔദ്യേഗികമായി വെളിപ്പെടുത്തുന്നത്. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പലതവണകളായി സിവിലയൻ കേന്ദ്രങ്ങളെ ലക്ഷ്യംവെച്ച്​ തൊടുത്തുവിട്ടതായും മിക്കതും തടയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ചിലത്​ നിർഭാഗ്യവശാൽ തടയാൻ കഴിയാത്തതാണ്​ മൂന്നു പേരുടെ മരണത്തിനിടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂയിഷ്​ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷനൽ സെക്യൂരിറ്റി ഓഫ് അമേരിക്ക സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ സംസാരിക്കവെയാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം

അബൂദബി: അബൂദബി ആക്രമണത്തി‍‍െൻറ പശ്ചാത്തലത്തിൽ ഭീകരസംഘടനകളുടെ പട്ടികയിൽ ഹൂതികളെ വീണ്ടും ഉൾപ്പെടുത്തണമെന്ന്​ യു.എസിനോട്​ ​യു.എസിലെ യു.എ.ഇ അംബാസഡർ യൂസുഫ്​ അൽ ഉതൈബ ആവശ്യപ്പെട്ടിട്ടുണ്ട്​. ഈ ആവശ്യം പരിഗണനയിലാണെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ ബുധനാഴ്ച മാധ്യമങ്ങളോട്​ വെളിപ്പെടുത്തിയിട്ടുമുണ്ട്​. അതിനിടെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ യു.എസ്​ ഡിഫൻസ്​ സെക്രട്ടറി ലോയ്​ഡ്​ ആസ്റ്റിനുമായി സംസാരിച്ചു. ഇരുവരും സൈനിക-സുരക്ഷ സഹകരണം ശക്​തിപ്പെടുത്തുന്നതിനുള്ള വഴികളും ഹൂതി ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.

Tags:    
News Summary - Abu Dhabi attack: Houthis use missiles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.