വി. അബു അബ്​ദുല്ലക്ക്​ ഗോൾഡ്​ കാർഡ്​ വിസ

യു.എ.ഇയുടെ വാണിജ്യ-സാമ്പത്തിക വളർച്ചക്ക് സംഭാവനകളർപ്പിക്കുന്ന മുൻനിര പ്രവാസി നിക്ഷേപകർക്ക് യു.എ.ഇ വൈസ് പ്രസി ഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പ്രഖ്യാപിച്ച ഗോൾഡ് കാർഡ് വിസ ക്ക് മനാഫ് ട്രേഡിങ് എസ്റ്റാബ്ലിഷ്മ​െൻറ് മാനേജിങ് ഡയറക്ടർ വി. അബു അബ്ദുല്ല അർഹനായി. ഷാർജ എമിഗ്രേഷനിലെ ചീഫ് ഡയറക്ടർ ഒാഫ് റസിഡൻറ്സ് വിസ കേണൽ ഹസീം ഖലീഫ അൽ സുവൈദി വിസ കൈമാറി.

കപ്പൽ നിർമാണത്തിനും എണ്ണ^പ്രകൃതി വാതക മേഖലകളിലും നിർമാണ രംഗത്തും ഉപയോഗിക്കുന്ന അന്താരാഷ്ട്ര ബ്രാൻറുകളുടെ വെൽഡിങ് മെറ്റീരിയലുകളുടെയും യന്ത്രങ്ങളുടെയും ഗൾഫ് മേഖലയിലെ മുൻനിര വിതരണക്കാരായ മനാഫ് ട്രേഡിങിനു പുറമെ ആർകൈഡ് എക്യുപ്മ​െൻറ്സ് അബൂദബി, വെൽടെക് ജബൽ അലി ദുബൈ, വെൽടെക് ഖത്തർ, മെക്സ്റ്റാർ എക്യൂപ്മ​െൻറ്സ് സൗദി, വീപീസ് ഇന്ത്യ ചെന്നൈ തുടങ്ങിയ സ്ഥാപനങ്ങളുടെയും മേധാവിയാണ്. മീഡിയാ വൺ ടി.വി ഡയറക്ടർ കൂടിയായ ഇദ്ദേഹം ചാവക്കാട് അസോസിയേഷൻ മുഖ്യ രക്ഷാധികാരിയുമാണ്.

പ്രവാസികളായി ഇന്നാട്ടിലെത്തിയ ജനങ്ങളെ സ്വന്തം ജനതയായി ചേർത്തു പിടിക്കുകയും വളരാനും മുന്നേറാനും അവസരമൊരുക്കുകയും ചെയ്ത ഇൗ രാജ്യവും ഇവിടുത്തെ ദാർശനികരായ ഭരണാധികാരികളും നൽകിയ അംഗീകാരത്തിന് ഹൃദയപൂർവം നന്ദി അറിയിക്കുന്നതായി അബു അബ്ദുല്ല പ്രതികരിച്ചു.

Tags:    
News Summary - Abu abdulla Got Gold card visa-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.