അബ്​ദുറഹ്​മാൻ രണ്ടത്താണിക്ക് സ്വീകരണം നൽകി

അബൂദബി: മുസ്​ലിംലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട താനൂർ മുൻ എം.എൽ.എ അബ്​ദുറഹ്​മാൻ രണ്ടത്താണിക്ക് അബൂദബി കൽപകഞ്ചേരി പഞ്ചായത്ത്‌ കെ.എം.സി.സി ഇന്ത്യൻ ഇസ്​ലാമിക്​ സ​​െൻററിൽ സ്വീകരണം നൽകി. തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. ഹുസൈൻ ഉപഹാരം നൽകി. മണ്ഡലം വൈസ് പ്രസിഡൻറ്​ ടി.പി. അബ്‍ദുൽ കരീം പൊന്നാടയണിയിച്ചു.അബൂദബി കൽപകഞ്ചേരി പഞ്ചായത്ത്‌ കെ.എം.സി.സി കമ്മിറ്റിയുടെ അടുത്ത ഒരു വർഷത്തേക്കുള്ള കർമപദ്ധതി അബ്​ദുറഹ്​മാൻ രണ്ടത്താണി പ്രകാശനം ചെയ്​തു. അബൂഹാജി കളപ്പാട്ടിൽ യോഗം ഉദ്​ഘാടനം ചെയ്‌തു. മുഹമ്മദ് ബദർ അധ്യക്ഷത വഹിച്ചു. ഇസ്‍ലാമിക് സ​​െൻറർ ട്രഷറർ സലാം ഒഴൂർ, നാസർ പറമ്പിൽ, അഷ്‌റഫ്‌ പൊന്നാനി, ഹിദായത്തുല്ല, ഹംസ ഹാജി മാറാക്കര, ഹംസു ഹാജി പാറയിൽ, നാസർ പറമ്പാട്ട് എന്നിവർ സംസാരിച്ചു. മുഹമ്മദ് ജാസിം സ്വാഗതവും  ബഷീർ ചെമ്മുക്കൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - abhurahiman randathani reach uae - uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.