അബൂദബി സൈക്ലിങ്​ ടൂർ ഫെബ്രുവരി 21 മുതൽ

അബൂദബി: നാലാമത്​ അബൂദബി സൈക്ലിങ്​ ടൂർ ഫെബ്രുവരി 21 മുതൽ 25 വരെ നടക്കും. അബൂദബി എക്​സിക്യൂട്ടീവ്​ കൗൺസിൽ വൈസ്​ ചെയർമാൻ ശൈഖ്​ ഹസ്സ ബിൻ സായിദ്​ ആൽ നഹ്​യാ​​​െൻറ രക്ഷാകർതൃത്വത്തിൽ അബൂദബി സ്​പോർട്​സ്​ കൗൺസിലാണ്​ (എ.ഡി.എസ്​.സി) ടൂർ സംഘടിപ്പിക്കുന്നത്​. അഞ്ച്​ ഘട്ടങ്ങളിലായാണ്​ മത്സരം നടക്കുക. മദീന സായിദിൽനിന്ന്​ തുടങ്ങി അവിടെ തന്നെ തിരിച്ചെത്തുന്നതാണ്​ (189 കിലോമീറ്റർ) ഒന്നാം ഘട്ടം. യാസ്​ ​െഎലൻഡ്​^യാസ്​ ​െഎലൻഡ്​ (167 കിലോമീറ്റർ), അബൂദബി-അബൂദബി (151 കിലോമീറ്റർ) അൽ മരിയ-അൽ മരിയ (12 കിലോമീറ്റർ) അൽ​െഎൻ-ജബൽ ഹഫീഥ്​ (167 കിലോമീറ്റർ) എന്നിവയാണ്​ യഥാക്രമം രണ്ട്​ മുതൽ അഞ്ച്​ വരെ ഘട്ടങ്ങൾ.

 

Tags:    
News Summary - abhu dhabi tour-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT