‘നോമ്പ്​ ശുദ്ധീകരണത്തിനുള്ള കർമം’

ദുബൈ: ശരീരവും  മനസ്സും  സമ്പത്തും ശുദ്ധീകരിച്ച്​ അല്ലാഹുവി​​​െൻറ ഇഷ്​ടദാസനാവാനും ആത്മീയമായ ഔന്നത്യം നേടിയെടുക്കാനുമുള്ള ഉന്നതമായ കര്‍മമാണ് നോമ്പ് എന്ന് മുസ്​ലിം ലീഗ് മലപ്പുറം മന്ധലം പ്രസിഡൻറ്​ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദുബൈ കെ.എം.സി.സി അല്‍ ബറഹ ആസ്​ഥാനത്ത്​ ഒരുക്കിയ ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡൻറ്​ പി.കെ.അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു. അബ്​ദുൽ ഗഫൂർ അല്‍ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. ഇസ്മില്‍ ഹാജി എടച്ചേരി, ശിഹാസ് സുല്‍ത്താന്‍, ഡോ.കബീര്‍, മുസ്തഫ തിരൂര്‍, ഒ.കെ.ഇബ്രാഹീം, ഹുസ്സൈനാര്‍ തോട്ടുംഭാഗം, എം.എ.മുഹമ്മദ്‌ കുഞ്ഞി ,ആര്‍. ശുക്കൂര്‍, അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍, ഇസ്മില്‍ അരൂകുറ്റി, കരീം കാലടി എന്നിവര്‍ സംസാരിച്ചു.
 

Tags:    
News Summary - ABBSALI SHIHAB THANGAL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.