അജ്മാന് : കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ വലിയ ആടിനെ ‘ബലി’ നല്കി യു.എ.ഇ പൗരൻ. തന്റെ കീഴില്‍ ജോലി ചെയ്യുന്ന മലയാളികളുടെ നാട് പ്രകൃതി ക്ഷോഭത്തിന് ഇരയായ വിവരമറിഞ്ഞ അദ്ദേഹം സഹായത്തിനായി എന്തു വേണമെങ്കിലും ചെയ്യാൻ തയ്യാറാണെന്നറിയിച്ചു. പിന്നെ താന്‍ വര്‍ഷങ്ങളായി വളര്‍ത്തി വലുതാക്കിയ ആടിനെത്തന്നെ സംഭാവന നൽകി. പേര് പുറത്ത് പറയുന്നത് ഇഷ്ടപ്പെടുന്നില്ല ഇലക്ട്രിക്കൽ എഞ്ചിനീയറായ ഇദ്ദേഹം. കളമശ്ശേരി സ്വദേശി മുഹമ്മദ് റഷീദിനാണ് ഇതു കൈമാറിയത്. തുടർന്ന് മുഹമ്മദ് റഷീദടക്കം ഇരുപത് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആടിന് ഒരു വില കണക്കാക്കി ആ തുക ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയാണ് അര ലക്ഷത്തിനടുത്ത് ഇന്ത്യന്‍ രൂപ ഈ വകയില്‍ ലഭിച്ചതായി റഷീദ് പറയുന്നു.
ഇന്ത്യയില്‍ നിന്ന് തുണിത്തരങ്ങള്‍ കൊണ്ട് വന്ന് അടുത്തിടെ ഈ സ്വദേശി ഒരു തയ്യല്‍ കട തുടങ്ങിയിരുന്നു. പ്രളയ ദുരന്ത വാര്‍ത്ത അറിഞ്ഞയുടനെ റഷീദിനെ വിളിച്ച് തന്റെ സ്ഥാപനത്തിലെ എല്ലാ വസ്ത്രങ്ങളും എടുത്ത് നാട്ടിലേക്കെത്തിക്കാന്‍ ആവശ്യപ്പെട്ടു.ഒപ്പം അദ്ദേഹത്തിെൻറയും സഹോദരെൻറയും വീട്ടിൽനിന്ന് ഏറ്റവും നല്ല വസ്ത്രങ്ങളും എടുത്ത് നല്കിയ അനുഭവം റഷീദ് സ്നേഹത്തോടെ അനുസ്മരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.