റാസല്‍ഖൈമ: റാക് അല്‍ മ്യാരിദ് ഫിഷ് മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന മലപ്പുറം കൂട്ടായി പള്ളിവളപ്പ് കുഞ്ഞാന് ബാവയുടെ മകന് അനീസ് (40) ഹൃദയാഘാതത്തെത്തുടര്‍ന്ന് റാസല്‍ഖൈമയില്‍ നിര്യാതനായി. 20 വര്‍ഷമായി യു.എ.ഇയിലുണ്ട്. ദേഹാസ്വാസ്ഥ്യം തോന്നിയതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുന്നതിനിടെയായിരുന്നു അന്ത്യം. മാതാവ്: ഖദീജ ബീവി. ഭാര്യ: ഫൗസിയ. മക്കള്‍: ആരിഫ്, ആഷിക്. മയ്യിത്ത് നാട്ടിൽ ഖബറടക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.