കാസർകോട് യൂത്ത് വിങ് ഷാർജ പുറത്തിറക്കിയ അനുസ്മരണ ഗാനം ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ.വൈ.എ. റഹിം പ്രകാശനം ചെയ്യുന്നു
ദുബൈ: കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരായ കാസർകോട് കല്യോട്ടെ ശരത് ലാൽ - കൃപേഷ് എന്നിവരുടെ സ്മരണ നിലനിർത്തുന്നതിന്റെ ഭാഗമായി അവരുടെ ഓർമദിനത്തിൽ കാസർകോട് യൂത്ത് വിങ് ഷാർജ അനുസ്മരണ ഗാനം പുറത്തിറക്കി. ഇൻകാസ് ഷാർജ കാസർകോട് ജില്ല കമ്മിറ്റി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടത്തിയ അനുസ്മരണ ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ.വൈ.എ. റഹിം അനുസ്മരണ ഗാനം പ്രകാശനം ചെയ്തു. മുൻ യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ സെക്രട്ടറി ബി. ബിനോയ് വരികൾ എഴുതി ദിവാകരൻ കുറ്റിക്കോൽ ഈണമിട്ട ഗാനം സാജൻ ജോൺ, ധന്യ സുഭാഷ് എന്നിവരാണ് പാടിയിരിക്കുന്നത്. ഓർക്കസ്ട്ര ജോയ് മാധവം, ഏകോപനം അരുൺകുമാർ തച്ചങ്ങാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.