അബൂദബി : മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്രബാബുവിന്റെ നിര്യാണത്തിൽ പി.സി.എഫ് അബൂദബി കമ്മിറ്റി നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം യു.കെ. സിദ്ദീഖ് ഭാസുരേന്ദ്രബാബു അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് മൻസൂർ അലി പട്ടാമ്പിയുടെ അധ്യക്ഷതയിൽ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദർ കോതച്ചിറ യോഗം ഉദ്ഘാടനം ചെയ്തു.
മനുഷ്യാവകാശ സംരക്ഷണത്തിനും നീതി നിഷേധിക്കപ്പെട്ടവർക്കും വേണ്ടി നിരന്തരം ശബ്ദിച്ച മാധ്യമരംഗത്തെ സൗമ്യമുഖമാണ് അദ്ദേഹത്തിന്റെ വിയോഗം മൂലം നഷ്ടമായതെന്ന് യോഗം അഭിപ്രായപ്പെട്ടു. ഉസ്മാൻ കാരശ്ശേരി അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു.
പി.സി.എഫ് ഗ്ലോബൽ അംഗം ഇസ്മായിൽ നാട്ടിക, ഇബ്രാഹിം പട്ടിശ്ശേരി, മുഹമ്മദ് സാഹിബ്, റഫീഖ് കയ്പമംഗലം, ഹക്കീം തിരുവേഗപ്പുറ, റഷീദ് പട്ടിശ്ശേരി, ഐ.പി. അബ്ബാസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് കല്ലൻ സ്വാഗതവും ട്രഷറർ ലത്തീഫ് കടവല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.